Tuesday, September 29, 2026

എരുമേലിയിൽ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്, രക്ഷാ പ്രവര്‍ത്തനം തുടരുന്നു

കോട്ടയം: എരുമേലി കണമലയില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. കണമല ഇറക്കത്തിലായിരുന്നു അപകടം. ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പതിനഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. ആര്‍ക്കും സാരമായ പരിക്കില്ലെന്നാണ് വിവരം.

നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. ശബരിമല നടതുറപ്പ് സമയമായതിനാൽ ഭക്തജനങ്ങളുടെ വൻ പ്രവാഹമാണ് എരുമേലിയിൽ.

Related Articles

Latest Articles