Sunday, May 5, 2024
spot_img

ബാലതാരത്തിന്റെ പേരില്‍ അശ്ലീല സന്ദേശം; അൽ അമീൻ എന്ന ഞരമ്പുരോഗിയെ പോലീസ് പിടികൂടിയത് തന്ത്രപരമായി

ഇരിങ്ങാലക്കുട: ടെലിവിഷന്‍ സീരിയലിലെ ബാലതാരത്തിന്റെ പേരില്‍ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. കൊല്ലം കണ്ണനെല്ലൂര്‍ സ്വദേശി അല്‍ അമീന്‍ ആണ് ഇരിങ്ങാലക്കുട സൈബര്‍ പൊലീസിന്റെ പിടിയിലായത്. ബാലതാരത്തിന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് കേസ്.

.2019 മുതല്‍ അല്‍ അമീന്‍ പ്രശസ്‌ത ചാനല്‍ പ്രോഗ്രാമില്‍നിന്നുള്ള സ്‌ത്രീ അഭിനേതാക്കളുടെ ചിത്രങ്ങള്‍ അശ്ലീല ട്രോളുകളോടുകൂടി നിര്‍മിച്ച്‌ ഈ അക്കൗണ്ട്‌ വഴി പ്രചരിപ്പിച്ചിരുന്നു. ഇത്‌ അയ്യായിരത്തോളം പേര്‍ ഷെയര്‍ ചെയ്‌തും ലൈക്ക്‌ ചെയ്‌തും പ്രചരിപ്പിച്ചു. ഇതു ശ്രദ്ധയില്‍പ്പെട്ട സംസ്‌ഥാന ബാലവകാശ കമ്മിഷന്‍ കേസെടുക്കാന്‍ പോലീസിനോട്‌ നിര്‍ദേശിക്കുകയായിരുന്നു.

പ്രതിയെ പിടികൂടിയത് തന്ത്രപരമായി

സാധാരണ ഇത്തരം കേസുകളിൽ പ്രതികളെ പിടികൂടുന്നത് പ്രയാസകരമായ ഒരു കാര്യമാണ്. എന്നാൽ ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പോലീസ്‌ സ്‌റ്റേഷനിലെ വിദഗ്‌ധര്‍ ഉള്‍പ്പെടുന്ന ടീം വളരെയധികം ഡാറ്റകള്‍ അനലൈസ്‌ ചെയ്‌താണ്‌ പ്രതിയിലേക്കെത്തിയത്‌. മറ്റൊരാളുടെ വിലാസത്തിലുള്ള മൊബൈല്‍ നമ്പറാണ്‌ അല്‍ അമീന്‍ ഉപയോഗിച്ചിരുന്നത്‌. പോലീസ്‌ പിടികൂടാതിരിക്കാന്‍ സംസ്‌ഥാനത്തിന്റെ പലഭാഗങ്ങളില്‍ വീടെടുത്ത്‌ താമസിച്ചു വരവെയാണ്‌ പിടിയിലായത്‌. കോടതിയില്‍ ഹാജാരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. അതേസമയം ഈ അശ്ലീല ഫെയ്‌സ്‌ബുക്ക്‌ പേജ്‌ ലൈക്ക്‌ ചെയ്യുകയും ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയും ചെയ്‌ത ആയിരത്തോളം പേരുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്‌. വിവരങ്ങള്‍ ലഭിച്ചാല്‍ അവരെയും കേസില്‍ പ്രതിചേര്‍ക്കുമെന്നു തൃശൂര്‍ ജില്ലാ പോലീസ്‌ മേധാവി ജി. പൂങ്കുഴലി അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles