Saturday, April 27, 2024
spot_img

സിത്രാങ് ചുഴലിക്കാറ്റ്; നടുക്കടലില്‍ കുടുങ്ങിയ 20 ബംഗ്ലാദേശ് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

സിത്രാങ് ചുഴലിക്കാറ്റിൽപ്പെട്ട് നടുക്കടലില്‍ കുടുങ്ങിയ 20 ബംഗ്ലാദേശ് മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപെടുത്തി . ഇന്ത്യ-ബംഗ്ലാദേശ് തീരദേശ അതിര്‍ത്തിയുടെ സമീപത്ത് നിന്നാണ് ഇന്നലെ തൊഴിലാളികളെ രക്ഷപെടുത്തിയത്. സിത്രാങ് ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് ബോട്ടുകള്‍ മറിഞ്ഞ് തൊഴിലാളികള്‍ നടുക്കടലില്‍ കുടുങ്ങിയത്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നാവികര്‍ക്ക് സഹായം നല്‍കുന്നതിനായി കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ വിമാനം തിരച്ചില്‍ നടത്തും വഴിയാണ് 20 മത്സ്യത്തൊഴിലാളികളെ കടലില്‍ കുടുങ്ങിയതായി കണ്ടെത്തിയത്. മുങ്ങിയ മത്സ്യബന്ധന ബോട്ടിന്റെ അവശിഷ്ടങ്ങളിലും മറ്റും പിടിച്ചിരിക്കുകയായിരുന്നു തൊഴിലാളികള്‍. തൊഴിലാളികളെ രക്ഷപെടുത്തുന്നതുവരെ വിമാനം പ്രദേശത്ത് തുടര്‍ന്നു.

കൂടാതെ, മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്താനായി നാന്താ ബും എന്ന വ്യാപാരക്കപ്പലും വിമാനം വഴിതിരിച്ചുവിട്ടു. അതിനുശേഷം, ചുഴലിക്കാറ്റ് കടന്നുപോയ പ്രദേശം മുഴുവന്‍ അണുവിമുക്തമാക്കാന്‍ ഐസിജി രണ്ട് എയര്‍ സോര്‍ട്ടികള്‍ കൂടി വിട്ടുകൊടുത്തു.

Related Articles

Latest Articles