Saturday, October 10, 2026

‘കാന്താര’ കണ്ട് രോമാഞ്ചമുണ്ടായി! കാന്താര’യെ വാനോളം പുകഴ്ത്തി രജനികാന്ത്

ഋഷഭ് ഷെട്ടി ചിത്രമായ കാന്താരയെ വാനോളം പ്രശംസിച്ച്‌ തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്ത്. ചിത്രം കണ്ടതിന് ശേഷം ട്വിറ്ററിലൂടെയാണ് ഋഷഭ് ഷെട്ടിക്കും നിര്‍മാണ കമ്പനിയായ ഹോംബാലെ ഫിലിംസിനും അഭിനന്ദനം അറിയിച്ചത്.

‘കാന്താര’ കണ്ട് തനിക്ക് രോമാഞ്ചമുണ്ടായിയെന്നാണ് രജനികാന്ത് ട്വിറ്ററില്‍ എഴുതിയിരിക്കുന്നത്. ഋഷഭ് ഷെട്ടിയെ രജനികാന്ത് പേരെടുത്ത് അഭിനന്ദിക്കുകയും ചെയ്‍തു. സ്വപ്‍നം സഫലമായതുപോലെയാണെന്നും ഗ്രാമീണ കഥകള്‍ ചെയ്യാന്‍ തനിക്ക് പ്രചോദനമായത് രജനികാന്ത് ആണെന്നും റിഷഭ് ഷെട്ടി മറുപടി നല്‍കി. അരവിന്ദ് എസ് കശ്യപ് ഛായാഗ്രാഹണം ചെയ്ത ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ ധരണിയാണ്.

സെപ്റ്റംബര്‍ 30നാണ് കാന്താര തിയറ്ററുകളില്‍ എത്തിയത്. കന്നഡയെ കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഭൂതക്കോലങ്ങളും തെയ്യവും ദൈവത്തിനും ഭൂമിക്കും വേണ്ടിയുള്ള പോരാട്ടങ്ങളുമാണ് ചിത്രം പറയുന്നത്.

19-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ എന്നിവരാണ് മറ്റു കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Articles

Latest Articles