Saturday, October 3, 2026

ജിംനേഷ്യത്തിലേക്ക് ആവശ്യമായ പ്രോട്ടീൻ പൗഡർ വിൽക്കുന്ന സ്ഥാപനത്തിൽ റെയ്‌ഡ്‌; പിടിച്ചെടുത്തത് അഞ്ച് കിലോ കഞ്ചാവ്

തൃശൂർ: ന​ഗരത്തിൽ ജിംനേഷ്യത്തിലേക്ക് ആവശ്യമായ പ്രോട്ടീൻ പൗഡർ വിൽക്കുന്ന സ്ഥാപനത്തിൽ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടിച്ചു. തൃശൂർ പടി‍ഞ്ഞാറേക്കോട്ടയിലാണ് സംഭവം. രണ്ട് പേരെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കടയുടമ വിഷ്ണു (33), ഇയാളുടെ സഹായി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ പ്രോട്ടീൻ മാൾ എന്ന സ്ഥാപനത്തിൽ നിന്നാണ് പൊലീസ് കഞ്ചാവ് കണ്ടെത്തിയത്. രണ്ട് ജിംനേഷ്യങ്ങളിലും പരിശോധന നടത്തി.

Related Articles

Latest Articles