Thursday, May 9, 2024
spot_img

അന്തരിച്ച കോങ്ങാട് എംഎൽഎ കെ.വി വിജയദാസിന്റെ സംസ്കാരം ഇന്ന്

തൃശൂർ: ഇന്നലെ അന്തരിച്ച കോങ്ങാട് എംഎൽഎ കെ.വി വിജയദാസിന്റെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം ഇന്ന് പാലക്കാട് എലപ്പുള്ളിയിലെ വീട്ടിൽ എത്തിക്കുന്നതാണ്. തുടർന്ന് എലപ്പുള്ളി ഗവ: സ്കൂളിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലെത്തിക്കും. ഇവിടെ മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരമർപ്പിക്കാൻ എത്തും. 11 മണിക്ക് ചന്ദ്ര നഗർ വൈദ്യുത ശ്മശാനത്തിലായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുന്നത്.

Related Articles

Latest Articles