Monday, October 5, 2026

ഗാംഗുലി ചതിച്ചു; ദ്രാവിഡ് വിരമിക്കാന്‍ ആവിശ്യപ്പെട്ടു; തുറന്നടിച്ച് വൃദ്ധിമാന്‍ സാഹ

കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഇടം ലഭിക്കാതെപോയതിന് പിന്നാലെ ബിസിസിഐ (BCCI) പ്രസിഡന്റ് സൗരവ് ഗാംഗുലി, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ എന്നിവര്‍ക്കെതിരെ ആരോപണവുമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ രംഗത്ത്.

പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും വിശ്വാസ വഞ്ചന കാണിച്ചുവെന്നും നീതികാട്ടിയില്ലെന്നും സാഹ ആരോപിക്കുന്നു. ‘ മുന്നോട്ട് തന്നെ പരിഗണിക്കില്ലെന്ന നിലപാടാണ് ടീം മാനേജ്‌മെന്റ് സ്വീകരിച്ചത്. ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നതിനാലാണ് ഇതുവരെ തുറന്ന് പറയാതിരുന്നത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നെ എന്നോട് വിരമിക്കാന്‍ നിര്‍ദേശിച്ചിരുന്നു’- സാഹ പറഞ്ഞു.

വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്ന് ദ്രാവിഡ് പറഞ്ഞതായും സാഹ വെളിപ്പെടുത്തി. ”അടുത്തകാലത്തൊന്നും ഇനി എന്നെ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ടീം മാനേജ്‌മെന്റ് എന്നെ അറിയിച്ചിരുന്നു. ദ്രാവിഡ് പോലും എന്നോട് പറഞ്ഞത് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്നാണ്.” സാഹ പറഞ്ഞുനിര്‍ത്തി.

Related Articles

Latest Articles