Thursday, May 2, 2024
spot_img

ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ഉൾപ്പെടുത്തിയ ഗാനത്തിന് ഗ്രാമി നാമനിർദ്ദേശം ; സന്തോഷം പങ്കുവെച്ച് ഇന്ത്യൻ വംശജയായ അമേരിക്കൻ ഗായിക

ന്യൂയോർക്ക് : ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ഉൾപ്പെടുത്തിയ ഗാനത്തിന് ഗ്രാമി നാമനിർദ്ദേശം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ഇന്ത്യൻ വംശജയായ അമേരിക്കൻ ഗായിക ഫൽഗുനി ഷാ. നരേന്ദ്രമോദിയുടെ പ്രസംഗം എബൻഡൻസ് ഇൻ മില്ലെറ്റ്സ് എന്ന ഗാനത്തിലാണ് ഫൽഗുനി ഷാ ഉൾപ്പെടുത്തിയത്.

ലോകരാജ്യങ്ങളുടെ പട്ടിണി മാറ്റാൻ ബദൽ മാർഗം എന്ന നിലയിൽ മില്ലെറ്റിന്റെ പ്രാധാന്യം വിളിച്ചോതുക എന്നതാണ് ഗാനത്തിന്റെ ഇതിവൃത്തം. അതേസമയം, 2023നെ അന്താരാഷ്ട്ര മില്ലെറ്റ് വർഷമായി പ്രഖ്യാപിക്കാൻ ഐക്യരാഷ്ട്ര സഭയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ ശുപാർശയാണ് ഗാനത്തിന് പ്രചോദനമായതെന്ന് ഫൽഗുനി ഷായും ഭർത്താവ് ഗൗരവ് ഷായും പറയുന്നു. കഴിഞ്ഞ ജൂൺ മാസത്തിലെ അമേരിക്കൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് എബൻഡൻസ് ഇൻ മില്ലെറ്റ്സ് എന്ന ഗാനത്തിന്റെ ആൽബം കവർ പ്രകാശനം ചെയ്തത്.

ആരോഗ്യകരവും പരിസ്ഥിതി സൗഹൃദവുമായ മില്ലെറ്റ് വിളകളുടെ ആഗോള പ്രചാരണത്തിനും കർഷകരുടെ ഉന്നമനത്തിനും ഗാനം ഉപകരിക്കട്ടെയെന്ന് അന്ന് പ്രധാനമന്ത്രി ആശംസിച്ചിരുന്നു. കൂടാതെ, സംഗീതത്തിലൂടെ ഇന്ത്യൻ- അമേരിക്കൻ ചിന്താധാരകളെ സമന്വയിപ്പിക്കാനുള്ള ഫൽഗുനിയുടെ ശ്രമങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു.

Related Articles

Latest Articles