Wednesday, May 8, 2024
spot_img

ലോക ജിജ്ഞാസുക്കൾക്ക് വേണ്ടി ഗുരുപൂർണിമ മഹോത്സവം; വിവിധ ഭാഷകളിൽ ഓൺലൈനായി ആഘോഷിച്ചു

കൊച്ചി: സനാതൻ സംസ്ഥയും, ഹിന്ദു  ജനജാഗൃതി സമിതിയും സംയുക്തമായി നടത്തിയ ’ഓൺലൈൻ ഗുരുപൂർണിമ മഹോത്സവത്തിൽ ’പ്രതികൂലമായ കാലഘട്ടങ്ങളിൽ ഹിന്ദുക്കളുടെ കർത്തവ്യങ്ങളും ധർമാധിഷ്ഠിതമായ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനായുള്ള ദിശാദർശനവും’ എന്ന വിഷയത്തെക്കുറിച്ച് ചർച്ച ചെയ്‌തു. ’കൊറോണ മഹാമാരി’ കാരണം ചരിത്രത്തിലാദ്യമായി ഗുരുപൂർണിമ മഹോത്സവം ’ഓൺലൈൻ’ ആയിട്ടാണ് നടത്തിയത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, മറാഠി, പഞ്ചാബി, ബംഗാളി, ഒറിയ, തെലുങ്ക്, കന്നഡ, തമിഴ്, എന്നീ 11 ഭാഷകളിൽ ഈ പരിപാടി സംപ്രേഷണം ചെയ്‌തു.

കൊറോണ മഹാമാരിയുടെ സംഹാരതാണ്ഡവം കെട്ടടങ്ങിയതിനുശേഷം, കാര്യങ്ങളെല്ലാം പഴയപടി ആകുമെന്ന’ മിഥ്യാ ബോധത്തിൽ ജീവിക്കാതെ ജനങ്ങൾ യാഥാർഥ്യത്തെ നേരിടണം. ഇന്ന് വികസിത രാജ്യമായ അമേരിക്ക ഉൾപ്പെടെ അനേകം രാജ്യങ്ങൾ സാന്പത്തിക മാന്ദ്യത്തിന്റെ നടുവിലാണ്. പല വിദഗ്ധന്മാരും ഭാവിയിലെ തൊഴിലില്ലായ്മ, സാന്പത്തികമാന്ദ്യം ഇവയുടെ സാധ്യതയെക്കുറിച്ച് പ്രവചിച്ചിട്ടുണ്ട്.

ചൈനയുടെ സാമ്രാജ്യത്വ മനോഭാവവും പാകിസ്ഥാന്റെ ജിഹാദി തീവ്രവാദവും ഭാരതത്തിനെതിരെ യുദ്ധത്തിനുള്ള ശമ്രമാണ്. അനേകം മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ആഭ്യന്തര യുദ്ധം നടന്നു വരികയാണ്. ഡെൽഹിയിൽ നിരന്തരമായി ഭൂകന്പത്തിന്റെ പ്രകന്പനങ്ങൾ അനുഭവിച്ചു വരികയാണ്, ഒരു ശക്തമായ ഭൂകന്പത്തെക്കുറിച്ച് പ്രവചിച്ചിട്ടുമുണ്ട്. ആകെക്കൂടി നോക്കുന്പോൾ ലോകം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് ലോകം നീങ്ങുകയാണ്, അതോടൊപ്പം പ്രകൃതി ദുരന്തങ്ങളും വന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നമ്മൾ നമ്മുടെ കുടുംബത്തിന്റെ സുരക്ഷയോടൊപ്പം തന്നെ ഹൈന്ദവ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സുരക്ഷിതത്വം നോക്കേണ്ട തുണ്ട്. ഇക്കാര്യത്തിന് വേണ്ടി ഓരോ വ്യക്തിയും സ്വയം ശാരീരികമായും മാനസികമായും ആത്മീയ മായും പ്രാപ്തനാകേണ്ടതുണ്ട്, എന്നത് കാലം അനുസരിച്ച് ചെയ്യുന്ന സാധനയ തന്നെയാണ്. അതിനാൽ സനാതൻ സംസ്ഥയും ഹിന്ദു ജനജാഗൃതി സമിതിയും നടത്തിവരുന്ന ’ഓൺലൈൻ സത്സംഗങ്ങളിൽ പങ്കെടുക്കണമെന്ന് ഹിന്ദു ജനജാഗൃതി സമിതിയുടെ വക്താവായ കുമാരി രശ്മി പരമേശ്വരൻ പറഞ്ഞു .

Related Articles

Latest Articles