Monday, April 29, 2024
spot_img

അനന്തപുരിയിൽ ഇന്ന് ഹരിയേട്ടൻ സ്മൃതിസായാഹ്നം! ഭയ്യാജി ജോഷി മുഖ്യാതിഥി ; പ്രമുഖർ പങ്കെടുക്കും; തത്സമയ സംപ്രേക്ഷണം തത്വമയി നെറ്റ്‌വർക്കിൽ

തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ചിരിക്കുന്ന ആർ ഹരി അനുസ്മരണ സഭ ഇന്ന്. രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ മുതിർന്ന പ്രചാരകനും മുൻ അഖിലേന്ത്യ ബൗദ്ധിക് പ്രമുഖും ആയിരുന്നു ആർ ഹരി. ഞായറാഴ്ച്ച വൈകുന്നേരം നാലുമണിയ്ക്ക് വഴുതയ്ക്കാട് സുബ്രഹ്മണ്യം ഹാളിലാണ് അനുസ്മരണം. ആർ എസ് എസ് മുൻ സർ കാര്യവാഹ്‌ ഭയ്യാജി ജോഷിയാണ് മുഖ്യ അനുസ്മരണ പ്രഭാഷണം. കേരള സർവ്വകലാശാല വി സി ഡോ. മോഹനൻ കുന്നുമ്മൽ, സ്വാമി സ്വപ്രഭാനന്ദ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ചീഫ് ജനറൽ മാനേജർ എസ് ആദി കേശവൻ തുടങ്ങിയവർ അനുസ്‌മരണ പ്രഭാഷണം നടത്തും. അനുസ്‌മരണ സഭയുടെ തത്സമയ സംപ്രേക്ഷണം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് തത്വമയി നെറ്റ്‌വർക്കിലൂടെ ലഭ്യമാണ്.

ആർഎസ്എസ് അഖിലേന്ത്യ നേതൃത്വത്തിലേക്കെത്തുന്ന കേരളത്തിൽ നിന്നുള്ള ആദ്യ പ്രചാരകനായിരുന്നു സ്വയംസേവകർ സ്നേഹബഹുമാനങ്ങളോടെ ഹരിയേട്ടൻ എന്ന് വിളിച്ചിരുന്ന ആർ ഹരി. ഇക്കഴിഞ്ഞ ഒക്ടോബർ 29 ഞായറാഴ്ചയായിരുന്നു വാർദ്ധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ അദ്ദേഹം അന്തരിച്ചത്. 1930 ഡിസംബർ 5-ന് എറണാകുളത്ത് പുല്ലേപ്പടിയിൽ തെരുവിൽപ്പറമ്പിൽ വീട്ടിൽ ടി.ജെ. രംഗ ഷേണായിയുടെയും തൃപ്പൂണിത്തുറ സ്വദേശിനി പത്മാവതിയുടെയും മകനായിട്ടാണ് ജനനം. എട്ടു മക്കളിൽ രണ്ടാമനായിരുന്നു. ഏറെ ചെറുപ്പത്തിലേ സംഘപ്രവർത്തനം തുടങ്ങി. കേരള പ്രാന്ത പ്രചാരക്, അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖ്, അഖില ഭാരതീയ കാര്യകാരി മണ്ഡൽ അംഗം എന്നിങ്ങനെ ഒട്ടേറെ പ്രധാന ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ബഹുഭാഷാ പണ്ഡിതനായിരുന്ന അദ്ദേഹം വിവിധ ഭാഷകളിലായി അൻപതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

Related Articles

Latest Articles