Saturday, April 27, 2024
spot_img

നിർബന്ധമായും കഴിചിരിക്കേണ്ട പഴങ്ങൾ ഇവയാണ്

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ധാരാളം പഴങ്ങള്‍ കഴിക്കണമെന്നാണ് ആരോഗ്യ രംഗത്തെ വിദ്ഗ്ദ്ധര്‍ പറയുന്നത്. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന അനാവശ്യ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില പഴങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

തണ്ണിമത്തന്‍ :- തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പഴമാണ് തണ്ണി മത്തന്‍. ഇത് ശരീരം തണുപ്പിക്കാനും ദാഹമകറ്റാനും സഹായിക്കുന്നു. തണ്ണിമത്തനിലെ സിട്രുലിന്‍ എന്ന അമിനോ ആസിഡിന് രക്തധമനികളെ വികസിപ്പിച്ച് കൂടുതല്‍ രക്തം കടത്തി വിടാനുള്ള കഴിവുണ്ട്. വൈറ്റമിന്‍ ബി 1, പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം എന്നിവ ധാരാളമായി തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്നു. തണ്ണിമത്തനില്‍ 94 ശതമാനവും ജലാംശമാണ്. ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ തണ്ണിമത്തന്‍ ജ്യൂസായോ അല്ലാതെയോ കഴിക്കാം.

ആപ്പിള്‍ :- പോഷകങ്ങളുടെ കലവറയാണ് ആപ്പിള്‍. ആപ്പിള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ആപ്പിളില്‍ ധാരാളം ഫൈബര്‍, ഫ്‌ലേവനോയ്ഡുകള്‍, ബീറ്റാ കരോട്ടിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ആപ്പിള്‍ കഴിക്കുന്നതിലൂടെ വയറ് എപ്പോഴും നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കും. ദിവസവും രണ്ട് ആപ്പിള്‍ കഴിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കളയാനും നല്ലതാണ്.

പൈനാപ്പിള്‍ :- ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പഴമാണ് പൈനാപ്പിള്‍. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുക മാത്രമല്ല ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും ഇത് സഹായിക്കുന്നു. പൈനാപ്പിളിന്റെ മിക്ക ഗുണങ്ങള്‍ക്കും കാരണം ബ്രോമെലൈന്‍ (bromelain) എന്ന എന്‍സൈം ആണ്. ഇത് പ്രോട്ടീന്‍ വിഘടിപ്പിക്കുന്നതിനും ദഹനത്തിനും സഹായിക്കുന്നു.

Related Articles

Latest Articles