Wednesday, September 30, 2026

ഹിജാബ് വിവാദം; പുനഃപരീക്ഷ നടത്തില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: ഹിജാബ് വിധിയില്‍ പ്രതിഷേധിച്ച്‌ പരീക്ഷക്ക് ഹാജരാകാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി. ഇനി പുനഃപരീക്ഷ നടത്തില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. കര്‍ണാടക ബോര്‍ഡ് പരീക്ഷകള്‍ പുനഃസംഘടിപ്പിക്കാന്‍ കഴിയില്ലെന്നും പരീക്ഷാ ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ പിന്തുടരുകയാണ് സര്‍ക്കാറിന്‍റെ ഉത്തരവാദിത്തമെന്നും കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് വ്യക്തമാക്കി.

യൂണിഫോമിന്‍റെ പേരില്‍ സംസ്ഥാനത്തെ സ്ക്ളുകളിലും കോളജുകളിലും ഹിജാബ് നിരോധിച്ചതിനെ തുടര്‍ന്ന് നിരവധി മുസ്ലിം വിദ്യാര്‍ഥിനികളാണ് ക്ലാസ്സുകളും പരീക്ഷകളും ബഹിഷ്കരിച്ച് രംഗത്ത് വന്നത്. അതേ സമയം ഹിജാബ് വിഷയത്തില്‍ സുപ്രീം കോടതിയില്‍ പോരാട്ടം തുടരുമെന്ന് തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കാമ്ബസ് ഫ്രണ്ട് ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മുസ്ലീം വിദ്യാര്‍ഥിനികളെ പരീക്ഷ എഴുതാതിരിക്കാന്‍ നിര്‍ബന്ധിക്കുകയാണ് കര്‍ണാടകസര്‍ക്കാറെന്ന് കാമ്ബസ് ഫ്രണ്ട് ആരോപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കുന്ന കര്‍ണാടക ഹൈക്കോടതി വിധിയെ എല്ലാവരും ഒരുപോലെ അംഗീകരിക്കണമെന്ന് കര്‍ണാടക നിയമ – പാര്‍ലമെന്ററി മന്ത്രി ജെ.സി മധുസ്വാമി പറഞ്ഞു.

Related Articles

Latest Articles