കണ്ണൂര്‍: സംസ്ഥാനത്ത് കൊലപാതകങ്ങൾ തുടർക്കഥയാകുകയാണ്. കണ്ണൂരിലെ ആയിക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു (Murder In Kannur). സൂഫി മക്കാനി ഹോട്ടലുടമ ജംഷീറാണ് കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ ആയിക്കര മത്സ്യമാര്‍ക്കറ്റിന് സമീപമായിരുന്നു സംഭവം നടന്നത്.
നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഹോട്ടല്‍ അടച്ചതിന് ശേഷം വീട്ടിലേക്ക് പോകുന്ന വഴിയാണ് കൊലപാതകം നടന്നത്. കാര്‍ രണ്ട് പേര്‍ തടഞ്ഞു നിര്‍ത്തിയതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും, ജംഷീറിന് കുത്തേല്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് കാരണം എന്താണെന്നുള്ളത് ഇപ്പോഴും പൂര്‍ണ്ണമായും വ്യക്തമായിട്ടില്ല. ആസൂത്രിത കൊലപാതകം അല്ലെന്നാണ് പോലീസിന്റെ നിരീക്ഷണം.അതേസമയം പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. വ്യക്തിവൈരാഗ്യമാണോ എന്നതുൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.

