Tuesday, April 16, 2024
spot_img

ക്ഷേത്ര ദര്‍ശനം എങ്ങനെ? എന്തിന്?

 

ദിവസങ്ങളും, സൗകര്യവും നോക്കി, ഉറക്കം മുഴുവനാക്കി, മഴയൊന്നും ഇല്ലല്ലോ എന്നുറപ്പാക്കി, ഇന്നലെ ചെയ്ത പാപങ്ങള്‍ ഇന്ന് അമ്പലത്തില്‍ പോയി കളഞ്ഞിട്ട്‌ വരാം എന്ന് കരുതുന്ന കുറച്ച്‌ പേരുണ്ട്. എപ്പൊഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മള്‍ ശരിക്കും എന്തിനാണ്‌ അമ്പലത്തില്‍ പോകുന്നത്‌ എന്ന്?
അഥവാ അതറിയുമെങ്കില്‍, എങ്ങിനെയാണ്‌ അമ്പലത്തില്‍ പോകേണ്ടത്‌ എന്നറിവുണ്ടോ?
അതും അറിയുമെങ്കില്‍, തൊഴുത്‌ തിരിച്ച്‌ വരുമ്പോള്‍, എന്ത്‌ മാറ്റമാണ്‌ തൊഴാന്‍ പോയപ്പോഴുള്ളതിനേക്കാള്‍ ഉണ്ടായത് എന്നാലോചിച്ചിട്ടുണ്ടോ?

ക്ഷേത്ര ദര്‍ശനം ചെയ്യുമ്പോള്‍ പ്രാര്‍ത്ഥിക്കേണ്ടത് അവിടുന്ന് എന്താണോ എനിക്കു തരുന്നത് അത് സ്വീകരിക്കാനുള്ള ശക്തി തരണേ എന്നാണ്. ആരാധന എന്നത് ഉപാസകന്‍ ഉപാസ്യദേവതയുടെ നേര്‍ക്കു പ്രകടിപ്പിക്കുന്ന ബഹുമാനമോ, നിവേദനമോ, ഐക്യഭാവനയോ ഒക്കെയാകാം. മൂന്ന് തരത്തിലാണ് അതിന്‍റെ ആവിഷ്കാരം നടക്കുന്നത്. ഒന്ന്, കായികം. രണ്ട്, വാചികം. മൂന്ന്, മാനസികം. കൈ കൂപ്പല്‍, കുമ്പിടല്‍, ഏത്തമിടല്‍, നമസ്കാരം തുടങ്ങിയവ കായികവും മന്ത്രങ്ങള്‍, കീര്‍ത്തനങ്ങള്‍, നാമങ്ങള്‍ തുടങ്ങിയവ ഉച്ചരിക്കുമ്പോള്‍ കേള്‍ക്കുകയും കേള്‍പ്പിക്കു
കയും ചെയ്യുന്നത് വാചികവും ധ്യാനം, മനനം തുടങ്ങിയവ മാനസികവുമാണ്.
ക്ഷേത്ര ദര്‍ശന ആചാരങ്ങള്‍

👉അതീവ ഭക്തിയോട് കൂടി മാത്രം ക്ഷേത്രങ്ങളില്‍ പ്രവേശിക്കുക
👉 ക്ഷേത്ര പൂജാരികളെ സ്പര്‍ശിക്കാതിരിക്കുക.
👉 കുളിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്‌.
👉 തലേദിവസം ധരിച്ച വസ്ത്രം ധരിച്ചുകൊണ്ടു ദര്‍ശനം പാടില്ല.
👉 ചെരുപ്പ്‌, തൊപ്പി, തലപ്പാവ്‌, ഷര്‍ട്ട്‌, കൈലി, പാന്റ്സ്‌, ഇവ ധരിച്ചുകൊണ്ടും
കുട പിടിച്ചുകൊണ്ടും എണ്ണ,തൈലം ഇവ ശിരസ്സില്‍‌ തേച്ചുകൊണ്ടും‌ ദര്‍ശനം പാടില്ല.
👉 നഖം,മുടി,രക്തം,തുപ്പല്‍ ഇവ ഷേത്രത്തില്‍ വീഴുവാന്‍ ഇടയാവരുത്‌.
👉 പുരുഷന്മാര്‍ മാറു മറക്കാതെയും, സ്ത്രീകള്‍ മുഖവും ശിരസ്സും മറക്കാതെയും ദര്‍ശനം നടത്തണം.[നല്ല ചുവപ്പ്, നല്ല നീല, നല്ല പച്ച കളറുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക.]
👉 സ്ത്രീകള്‍ മുടിയഴിച്ചിട്ട്‌ ഷേത്രദര്‍ശനം നടത്തുവാന്‍ പാടില്ല.
👉 ദേവനെ / ദേവിയെ ദർശിക്കുന്നതിനു മുന്നേ നാം കൊണ്ടു വന്ന തിരുമുൽക്കാഴ്ച സമർപ്പിക്കണം. പുഷ്പങ്ങൾ , എണ്ണ , കർപ്പൂരം , ചന്ദനത്തിരി , നാണയങ്ങൾ അങ്ങനെ എന്താണോ നാം കൊണ്ടു വന്നത് അതു സമർപ്പിച്ച ശേഷം മാത്രം പ്രാർത്ഥിക്കുക.
👉 ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന എണ്ണ, നെയ്യ്‌, പൂക്കള്‍ തുടങ്ങിയ ദ്രവ്യങ്ങള്‍ ശുദ്ധമായിരിക്കണം.
👉 വെറും കൈയോടെ ക്ഷേത്രദര്‍ശനം നടത്തരുത്‌.
👉 ഉപദേവത ക്ഷേത്രങ്ങളില്‍ ദര്‍ശനവും നമസ്കാരവും ചെയ്തതിനു ശേഷം വേണം പ്രധാന ദേവനെ ദര്‍ശിക്കാന്‍.
👉 വിഷയാസക്തി, അസൂയ, പരദ്രോഹചിന്ത തുടങ്ങിയവ ഒഴിവാക്കി ദര്‍ശനം നടത്തുക.
👉 ലഹരിവസ്തുക്കള്‍ ഉപയോഗിച്ച്‌ കൊണ്ട്‌ ക്ഷേത്രപ്രവേശനം പാടില്ല.
👉 സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി ഏഴു ദിവസം വരേയും ഗര്‍ഭിണികള്‍ ഏഴാം മാസം മുതല്‍ പ്രസവിച്ചു 148 ദിവസം കഴിയുന്നത്‌വരേയും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്‌. കുട്ടികളെ ചോറൂണ്‌ കഴിഞ്ഞതിനു ശേഷം മാത്രമേ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി കൊണ്ട്‌ പോകാവൂ.
👉 മരിച്ച പുലയില്‍ 16 ദിവസവും ജനിച്ച പുലയില്‍ 11 ദിവസവും കഴിഞ്ഞേ ദര്‍ശനം പാടുള്ളൂ.
👉 വിവാഹം കഴിഞ്ഞ ഉടനെ തന്നെ വധൂവരന്‌മാര്‍ ചുറ്റമ്പലത്തില്‍ കയറാന്‍ പാടില്ല.
👉 നിവേദ്യ സമയത്ത്‌ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ല.
👉 ബലിക്കല്ലില്‍ കാലു കൊണ്ടോ കൈ കൊണ്ടോ സ്പര്‍ശിക്കാന്‍
പാടില്ല.
👉 തീര്‍ത്ഥം മൂന്നു തവണ മന്ത്രം ജപിച്ചു സേവിച്ചശേഷം തലയിലും മുഖത്തും തളിക്കാം. കൈ, ചുണ്ടില്‍ തൊടാതെ നാക്ക്നീട്ടി തീര്‍ത്ഥം നാക്കില്‍ വീഴിക്കണം. കൈപ്പടത്തില്‍ കീഴ്ഭാഗത്തില്‍ കൂടിവേണം നാക്കില്‍ വീഴ്ത്താന്‍. തീര്‍ത്ഥം സേവിച്ചു കഴിഞ്ഞാല്‍ പ്രസാദം നെറ്റിയില്‍ തൊടണം. പുഷ്പം തലയിലോ ചെവികള്‍ക്കിടയിലോ വയ്ക്കാം. എണ്ണ, വാകച്ചാര്‍ത്ത് എന്നിവ തലയില്‍ പുരട്ടണം, ചാന്തു നെറ്റിയില്‍തൊടാം.
👉 അനാവശ്യസ്ഥലങ്ങളില്‍‌ കര്‍പ്പൂരം കത്തിക്കുക, പ്രസാദം അണിഞ്ഞ ശേഷം ബാക്കി ക്ഷേത്രത്തില്‍ ഉപേക്ഷിക്കുക, ദേവനും ദേവവാഹനത്തിനും ഇടയിലൂടെ നടക്കുക,വിഗ്രഹങ്ങളില്‍ തൊട്ടു നമസ്കരിക്കുക തുടങ്ങിയവയും അരുതാത്തതാണു
👉 ക്ഷേത്രത്തിനുള്ളില്‍ പരിപൂര്‍ണ നിശബ്ദത പാലിക്കണം.
👉 കുശലപ്രശ്നങ്ങള്‍ ഒഴിവാക്കുക.
👉 വിഷയാസക്തി, അസൂയ, പരദ്രോഹചിന്ത തുടങ്ങിയവ ഒഴിവാക്കി ദര്‍ശനം നടത്തുക.
👉 ക്ഷേത്രാചാരങ്ങളെ കര്‍ശനമായും പാലിക്കുക.
👉 നാലമ്പലത്തിന്‌ ഉള്ളില്‍ മൊബൈല്ഫോണ്‍ , മുതലായ ഉപകരണകള്‍ പ്രവ്‌ര്‍ത്തിപ്പിക്കരുത്‌
പ്രദക്ഷിണ നിയമങ്ങള്‍

ക്ഷേത്രദര്‍ശനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് പ്രദക്ഷിണം. കൈകള്‍ ഇളക്കാതെ അടിവെച്ചടിവച്ച്, ദേവന്റെ സ്‌തോത്രങ്ങള്‍ ഉച്ചരിച്ച്, രൂപം മനസ്സില്‍ ധ്യാനിച്ച് പ്രദക്ഷിണം വെക്കണം. ബലിക്കല്ലുകള്‍ക്കു പുറത്തുകൂടിയാണ് പ്രദക്ഷിണം വെക്കേണ്ടത്.
എങ്ങനെയാണ് പ്രദക്ഷിണ സമയത്ത്‌ നടക്കേണ്ടത്‌?

“ആസന്ന പ്രസവാ നാരി തൈലപുര്‍ണം യഥാ ഘടം വാഹന്തിശന കൈര്യാതി തഥാ കാര്യാല്‍ പ്രദക്ഷിണം ”
പ്രസവിക്കാറായ ഒരു സ്ത്രീയുടെ തലയില്‍ ഒരു കുടം എണ്ണ കുടി വച്ചാല്‍ എത്ര പദുക്കെ നടക്കുമോ അങ്ങിനെ വേണം പ്രദക്ഷിണം വയ്ക്കാന്‍ എന്ന് തന്ത്ര സമുച്ചയത്തില്‍ പറഞ്ഞിട്ടുണ്ട് .

സാത്വികാരായ പുജരിമാരാല്‍ തന്ത്ര വിധി പുര്‍വം സംരക്ഷിക്കപെടുന്ന ക്ഷേത്രത്തില്‍ ആ ദേവന്റെ /ദേവിയുടെ മുലമന്ത്ര സ്പന്ദനരൂപിയായ ചൈതന്യം പുറംമതിലോളം വ്യാപിച്ചിരിക്കും. തന്ത്രസാധനയെക്കുറിച്ചു ഒരറിവും ഇല്ലാത്ത സാധാരണ ഭക്തര്‍ (പുരുഷന്മാര്‍ മേല്‍വസ്ത്രം ഇല്ലാതെയും സ്ത്രീകൾ ഈറനോടെയും) ക്ഷേത്രത്തില്‍ കടന്നു ഭക്തി നിര്‍ഭരമായ മനസ്സോടെ ആ ദേവനെ /ദേവിയെ കേന്ദ്രബിന്ദുവാക്കി സ്ത്രോത്രങ്ങള്‍ ഉച്ചരിച്ച് ഹൃദയത്തില്‍ ആ രൂപം ധ്യാനിച്ചുകൊണ്ട് മെല്ലെ മെല്ലെ പാദം ഊന്നി (Clockwise) പ്രദക്ഷിണം വയ്ക്കുമ്പോള്‍ മാനസ്സികമായി നേടുന്ന താദാത്മ്യ ഭാവം ആ സാധക ദേഹത്തെ ക്ഷേത്ര ദേഹത്തോട് ട്യൂൺ ചെയ്യുന്നു (ഇന്നത്തെ ഫിസിക്സ്‌ പറയുന്ന റസനന്‍സ് വൈബ്രേഷന്‍ ). ക്ഷേത്രമാകുന്ന ശരീരത്തിൽ മന്ത്ര ചൈതന്യം ശക്തമായി സ്പന്ദിക്കുമ്പോൾ ഭക്തി ഭാവത്താല്‍ ദേവിയോട് /ദേവനോട് താദാത്മ്യം പ്രാപിച്ച സാധകന്റെ ദേഹത്തില്‍ ക്ഷേത്ര ശരീരത്തിൽ സ്പന്ദിക്കുന്ന മന്ത്രങ്ങള്‍ സ്ഫുരിക്കുവാന്‍ തുടങ്ങും. അല്ലാതെ ഈ സ്ഫുരണം ലഭിക്കണമെങ്കില്‍ ഉത്തമനായ ഗുരുനാഥനില്‍ നിന്നു മന്ത്രോപദേശംവാങ്ങി ശാസ്ത്രമനുസരിച്ച്ചു അക്ഷര ലക്ഷ ജപാതി പ്രക്രിയ വര്‍ഷങ്ങളോളം നടത്തിയിരിക്കണം. സഹസ്രാര ചക്രത്തെ പരമശിവ പദമായി സങ്കല്പിച്ചിരിക്കുന്നത് കൊണ്ടാണ് ശിവക്ഷേത്രങ്ങളില്‍ മാത്രം വ്യത്യസ്തമായ് രീതിയില്‍ പ്രദക്ഷിണം

Related Articles

Latest Articles