Friday, October 9, 2026

മാനസിക പീഡനമെന്ന് സംശയം; യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് ജയപ്രകാശ് അറസ്റ്റിൽ

കാസർ​ഗോഡ്: യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഭർത്താവ് ജയപ്രകാശ് ആണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് നീലേശ്വരം പൊലീസ് ജയപ്രകാശിനെ അറസ്റ്റ് ചെയ്തത്. മാനസിക പീഡനം മൂലമാണ് ജയപ്രകാശിന്റെ ഭാര്യ ഷീജ ആത്മഹത്യചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കാസർഗോഡ് എരിക്കുളത്ത് ഈ മാസം 19-നാണ് ചിറപ്പുറം സ്വദേശി ഷീജയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. അറസ്റ്റിലായ ജയപ്രകാശിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Related Articles

Latest Articles