Friday, May 10, 2024
spot_img

ദ കേരള സ്റ്റോറി തിയേറ്ററിൽ നിരോധിച്ചാൽ ജനങ്ങൾ ഒടിടിയിൽ കാണും;സിനിമ പ്രദർശിപ്പിക്കരുതെന്ന ആവശ്യം തിയറ്ററുകാർക്ക് മുന്നിൽ വന്നിട്ടില്ലെന്ന് തിയറ്ററുടമകളുടെ സംഘടന

തിരുവനന്തപുരം: ദ കേരള സ്റ്റോറി സിനിമ തിയേറ്ററിൽ നിരോധിച്ചാൽ ജനങ്ങൾ ഒടിടിയിൽ കാണുമെന്ന് തിയറ്ററുടമകളുടെ സംഘടന. ഫിയോക് ഭാരവാഹി സുരേഷ് ഷേണായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സെൻസർ ചെയ്ത ചിത്രം പ്രദർശിപ്പിക്കരുതെന്ന് പറയുന്നത് നല്ല പ്രവണതയല്ല. ചിത്രം പ്രദർശിപ്പിക്കാൻ പാടില്ലെന്ന് തിയേറ്ററുകളോട് ആവശ്യപ്പെട്ടിട്ടില്ലെന്നും സുരേഷ് ഷേണായ് പറഞ്ഞു. പരമാവധി മുപ്പത് തിയറ്ററിൽ റിലീസ് ചെയ്യേണ്ട ചിത്രത്തിന് വിവാദം കാരണം കൂടുതൽ റിലീസ് ഉണ്ടായേക്കാമെന്നും സുരേഷ് ഷേണായ് കൂട്ടിച്ചേർത്തു.

ആഗോള തീവ്രവാദത്തിലേയ്ക്ക് രാജ്യത്ത് നിന്നും റിക്രൂട്ട് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും മലയാളികളാണ്.
ലൗ ജിഹാദിലകപ്പെട്ട് ഐഎസ്ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട പെൺകുട്ടികളുടെ കഥയാണ് ദി കേരള സ്റ്റോറി പറയുന്നത്. രാഷ്ട്രീയനേതാക്കടക്കം സിനിമയ്‌ക്കെതിരെ തിരിയുമ്പോൾ ജനങ്ങൾ സിനിമയെ ഏറ്റെടുത്തു എന്നതാണ് യാഥാർഥ്യം. അതുതന്നെയാണ് ചിത്രത്തിന്റെ ട്രെയിലർ വീഡിയോയുടെ കാഴ്ചക്കാരുടെ എണ്ണവും സൂചിപ്പിക്കുന്നത്. രണ്ടുദിവസം കൊണ്ട് ഒരുകോടിക്ക് മുകളിലാളുകളാണ് ചിത്രത്തിന്റെ ട്രെയിലർ കണ്ടിരിക്കുന്നത്.

Related Articles

Latest Articles