തിരുവനന്തപുരം: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെതിരെ അനധികൃത സ്വത്ത് സമ്പാദന പരാതി. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് പാർട്ടി കമ്മീഷനെ നിയമിച്ചു. അന്വേഷണത്തിനായി നാലംഗ കമ്മീഷനെ നിയമിക്കാൻ ഇന്ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവാണ് തീരുമാനിച്ചത്.
പരാതിയിൽ കാര്യമുണ്ടെന്ന് കണ്ടത്തിയതിനെ തുടർന്നാണ് വിശദമായ അന്വേഷണം വേണമെന്ന് പാര്‍ട്ടി തീരുമാനിച്ചത്.

