Friday, May 10, 2024
spot_img

രാമായണം ഒരു ദിവസം കൊണ്ട് പാരായണം ചെയ്തു തീർക്കാമോ?അറിയണം അതിനെക്കുറിച്ച്….

രാമായണം ഒരു ദിവസം കൊണ്ട് പാരായണം ചെയ്തു തീർക്കാമോ?അറിയണം അതിനെക്കുറിച്ച്…. | RAMAYANA PARAYANAM

365 ദിവസവും രാമായണം പാരായണം ചെയ്യാം. നിത്യേന ജപത്തിനു ശേഷം കുറച്ചു വീതം പാരായണം ചെയ്യാം.ചൈത്രമാസമായ മീനത്തിലും മേടത്തിലും (മാര്‍ച്ച്‌, ഏപ്രില്‍) വെളുത്തപക്ഷനവമിയെ ശ്രീരാമനവമി എന്നു പറയുന്നു. അന്നാണ് ശ്രീരാമന്‍ ജനിച്ചത്. ചൈത്രമാസ പൗര്‍ണ്ണമിയിലാണ് ശ്രീഹനുമാന്‍ സ്വാമിയുടെ ജനനവും. ഈ സമയം രാമായണ പാരായണം ഉത്തമമാണ്. ശകവര്‍ഷരീതിയില്‍ ആദ്യമാസമാണ് ചൈത്രം.

പുണര്‍തം നക്ഷത്രത്തില്‍ ശ്രീരാമന്‍ ജനിക്കുകയും അടുത്ത ദിവസം പൂയ്യം നാളില്‍ ദശമി തിഥിയില്‍ ശ്രീ ഭരതന്‍ ജനിക്കുകയും, 3-ാം ദിവസം ആയില്യത്തില്‍ ഏകാദശി തിഥിയില്‍ ലക്ഷ്മണ ശത്രുഘ്നന്‍മാരും ജനിക്കുന്നു. ചോതി നക്ഷത്രത്തിലാണ് ഭക്തോത്തമനായ ആഞ്ജനേയ സ്വാമിയുടെ ജനനം. അന്ന് ചിലപ്പോള്‍ ചതുര്‍ദശിയോ പൗര്‍ണ്ണമിയോ ആയി വരും. ഈ സമയം പാരായണം ചെയ്യുന്നത് ഉത്തമമാണ്.

കര്‍ക്കടകമാസത്തിലെ മുഴുവന്‍ ദിവസവും പാരായണത്തിന് കഴിയാത്തവര്‍ ഒരു ദിവസമായോ, 3 ദിവസമായോ, 5 ദിവസമായോ, 7 ദിവസമായോ പാരായണം ചെയ്തു തീര്‍ക്കാം. ചിലര്‍ ഇത് ഒരു വഴിപാട് ചടങ്ങ് പോലെ പാരായണം ചെയ്ത് തീര്‍ക്കുന്നു. ഇതിനിടയ്ക്ക് ടിവി കാണലും വീട്ടുകാര്യവും ഓഫീസ് കാര്യവും ഫോണ്‍ സംഭാഷണങ്ങളും ചര്‍ച്ചയുമെല്ലാമുണ്ട്. ഏകാഗ്രതയും ഭക്തിയുമില്ല. അതാണ് കാരണം.എന്നാൽ രാവിലെ തുടങ്ങി സൂര്യാസ്തമയത്തിനു ശേഷം തീരത്തക്ക വണ്ണം പാരായണം ചെയ്യാം. എത്ര താമസിച്ചാലും കുഴപ്പമില്ല. പൂര്‍ത്തിയാക്കുന്നതുവരെ കെടാവിളക്ക് സൂക്ഷിക്കണം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles