Saturday, September 19, 2026

‘ഗാനഗന്ധർവന്‍റെ വസതിയിൽ’; ദാസേട്ടനെ അമേരിക്കയിലെ വീട്ടിലെത്തി സന്ദർശിച്ച് ലാലേട്ടൻ; ചിത്രം പങ്കുവെച്ച് മോഹൻലാൽ

വാഷിങ്ടൺ: മലയാളികൾ നെഞ്ചോടുചേർത്ത പ്രതിഭകളാണ് യേശുദാസും മോഹൻലാലും. ലോകത്തിന്‍റെ ഏത് കോണിൽ താമസിക്കുന്നവരാണെങ്കിലും തങ്ങളുടേതെന്ന് മലയാളികൾ പറയുന്ന ചുരുക്കം ചില വ്യക്തികളുടെ പട്ടികയിൽപെടുന്നവരാണ് ഇരുവരും. ഇപ്പോഴിതാ ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം ഇവർ രണ്ടുപേരും തമ്മിൽക്കാണുകയും സൗഹൃദം പങ്കുവെയ്ക്കുകയും ചെയ്തിരിക്കുകയാണ്. മലയാളികളുടെ അഭിമാനമായ രണ്ട് പ്രതിഭകളും ഒരുമിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. യേശുദാസിനെ അദ്ദേഹത്തിന്‍റെ അമേരിക്കയിലെ വീട്ടിലെത്തി സന്ദർശിച്ച ചിത്രം മോഹൻലാലാണ് പങ്കുവെച്ചത്.

‘ഗാനഗന്ധർവന്‍റെ വസതിയിൽ. പ്രിയപ്പെട്ട ദാസേട്ടനെ, അദ്ദേഹത്തിന്‍റെ അമേരിക്കയിലെ വീട്ടിൽ ചെന്ന് കാണാൻ കഴിഞ്ഞ സന്തോഷത്തിൽ’ എന്നാണ് ചിത്രത്തിനൊപ്പം മോഹൻലാൽ കുറിച്ചത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി അമേരിക്കയിലാണ് യേശുദാസ് താമസിക്കുന്നത്. ഇവിടേക്കെത്തിയാണ് മോഹൻലാൽ ഗാനഗന്ധർവനെ സന്ദർശിച്ചത്.

Related Articles

Latest Articles