Tuesday, May 7, 2024
spot_img

ലോകത്തെ തന്നെ ഏറ്റവും നിലവാരമുള്ള മെട്രോകളാണ് ഇന്ത്യയിൽ ഉള്ളത് ; ഡൽഹി മെട്രോയിലെ യാത്ര ആസ്വദിച്ച് യുഎസ് അംബാസഡർ എറിക് ഗാർസെറ്റി ; ചിത്രങ്ങളും വീഡിയോയും വൈറൽ

ദില്ലി : ഡൽഹി മെട്രോയിൽ യാത്ര ചെയ്ത് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ഡൽഹി മെട്രോയിൽ ആർ.കെ പുരം മുതൽ ഓഖ്‌ല എൻ.എസ്.ഐ.സി മെട്രോ സ്‌റ്റേഷൻ വരെയാണ് അദ്ദേഹം യാത്ര ചെയ്തത്. ലോകത്തെ തന്നെ ഏറ്റവും നിലവാരമുള്ള മെട്രോകളാണ് ഇന്ത്യയിൽ ഉള്ളതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഡൽഹി മെട്രോയിൽ ആദ്യമായി യാത്ര ചെയ്യാനും സഹയാത്രികരെ കാണാനും എനിക്ക് സമയം ലഭിച്ചു. ലോകത്തിലെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനങ്ങളിൽ ഒന്നായ, നന്നായി പരിപാലിക്കപ്പെടുന്നതും കാര്യക്ഷമവുമായ പൊതുഗതാഗത സംവിധാനം എന്നാണ് ഡൽഹി മെട്രോയെ കുറിച്ച് ഗാർസെറ്റി സോഷ്യൽ മീഡിയയിൽ കുറിച്ചത്. യാത്രാവേളയിൽ മെട്രോയിലെ യാത്രക്കാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും അതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്.

Related Articles

Latest Articles