Tuesday, May 7, 2024
spot_img

വീണ്ടും ചരിത്രം രചിച്ച് രാജ്യം മുന്നോട്ട്; വാക്‌സിനേഷനിൽ 75 കോടി പിന്നിട്ട് ഭാരതം; ജനങ്ങളെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി ആരോഗ്യമന്ത്രി

ദില്ലി: വാക്‌സിനേഷനിൽ വമ്പൻ മുന്നേറ്റം നടത്തി ഇന്ത്യ. രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് 75 കോടി മറികടന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. ഇത്തരത്തിൽ വാക്‌സിനേഷൻ പുരോഗമിക്കുകയാണെങ്കിൽ ഡിസംബറോടെ ജനസംഖ്യയുടെ പകുതിയോളം പേർക്കും വാസ്‌കിനേഷൻ ലഭിക്കുമെന്ന് അദ്ദേഹം വ്യകത്മാക്കി. ട്വിറ്ററിലൂടെയാണ് ആദ്ദേഹത്തിന്റെ പ്രതികരണം.

‘രാജ്യത്തിന് അഭിനന്ദനങ്ങൾ.. എല്ലാവരുടെയും ഒപ്പം എല്ലാവർക്കും വികസനമെന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നത്തിനൊപ്പം ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷൻ ക്യാമ്പയിൻ അതിന്റെ വിവിധ തലങ്ങളിലേക്ക് ഉയരുകയാണ്. രാജ്യത്ത് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷ വേളയിൽ 75 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യാൻ കഴിഞ്ഞുവെന്നത് അഭിനന്ദനാർഹമാണെന്നും ആണ് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തിരിക്കുന്നത്.

മാത്രമല്ല രാജ്യത്തെ വാക്‌സിനേഷൻ 2021 അവസാനത്തോടെ ജനസംഖ്യയുടെ 60 ശതമാനം ആളുകൾ എങ്കിലും പൂർത്തിയാക്കിയാലെ വരാനിരിക്കുന്ന മൂന്നാം തരംഗത്തെ നമുക്ക് തടയാനാകൂ. ഇതിനായി പ്രതിദിനം 12 ദശലക്ഷം വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യേണ്ടതാണ്. കേന്ദ്ര സർക്കാരിന്റെ വലിയ ലക്ഷ്യം ഡിസംബറോടെ 200 കോടി ഡോസുകൾ കുത്തിവെയ്പ്പ് നടത്തുക എന്നതാണ്.

Related Articles

Latest Articles