ദില്ലി: രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ഈ വര്ഷം ഇരട്ടയക്ക വളര്ച്ച കൈവരിക്കുമെന്ന് നീതി ആയോഗ് ഉപാധ്യക്ഷന് രാജീവ് കുമാര്. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയെ രാജ്യത്തെ സമ്പദ് വ്യവസ്ഥ മറികടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓഹരി വിപണിയിലും മെച്ചപ്പെട്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്ഷത്തില് സമ്പദ്വ്യവസ്ഥ 7.3 ശതമാനം ചുരുങ്ങിയിരുന്നു. എന്നാല്, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തില് വരും ദിവസങ്ങളില് സാമ്പത്തിക മുന്നേറ്റം ശക്തമാകുമെന്നും ജി.ഡി.പി വര്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായാൽ അതിനെ നേരിടാൻ സർക്കാർ സജ്ജമാണ്. സംസ്ഥാനങ്ങൾക്ക് മുൻ തരംഗങ്ങളിൽ നിന്ന് മഹാമാരിയെ നേരിടുന്നതിനുള്ള പാഠങ്ങൾ ലഭിച്ചിട്ടുണ്ട്. മുൻപത്തേതിനെ അപേക്ഷിച്ച് വളരെ ദുർബലമായി മാത്രമേ മൂന്നാം തരംഗം സമ്പദ് വ്യവസ്ഥയെ ബാധിക്കൂവെന്നും’ അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

