Saturday, May 4, 2024
spot_img

കശ്മീരിൽ സ്ത്രീ ശാക്തീകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ഇന്ത്യൻ സൈന്യം; ഗ്രാമങ്ങളിൽ സംഗീത കച്ചേരികൾ അവതരിപ്പിച്ച് ബോധവൽക്കരണം

ജമ്മു: ജമ്മു കശ്മീരിൽ സ്ത്രീ ശാക്തീകരണ ക്യാമ്പയിൻ (Women Empowerment Campaign) സംഘടിപ്പിച്ച് ഇന്ത്യൻ സൈന്യം. കശ്മീരിലെ കുപ്‌വാര ജില്ലയിലെ മച്ചൽ സെക്ടർ നിവാസികളായ വനിതകൾക്ക് വേണ്ടിയാണ് ഇന്ത്യൻ സൈന്യം ഇത്തരത്തിൽ ക്യാമ്പയിൻ സംഘടിപ്പിച്ചത്. ഗ്രാമങ്ങളിൽ സംഗീത കച്ചേരികൾ അവതരിപ്പിച്ച് ബോധവൽക്കരണം നടത്തിയാണ് സൈന്യം ക്യാമ്പയിന് തുടക്കംകുറിച്ചത്.

കുപ്‌വാര ജില്ലയിലെ മച്ചൽ എന്നത് ഒരു കുഗ്രാമം ആണ്. ഈ പ്രദേശത്ത് കൂടുതലും സ്ത്രീകൾ ഗൃഹസ്ഥരും, കൃഷിയും, കന്നുകാലികളെ വളർത്തിയുമാണ് ഉപജീവനം നടത്തുന്നത്. ലോകമെമ്പാടും സ്ത്രീകളിലുണ്ടായ മുന്നേറ്റവും പ്രവർത്തനങ്ങളും, എടുത്തുപറഞ്ഞ് ബോധവൽക്കരിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ ശാക്തീകരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ ആദ്യത്തെ വനിതാ മിഷൻ റോക്ക് ബാൻഡായ ‘മേരി സിന്ദഗി’ (Meri Zindagi) ആണ് പരിപാടി നടത്തുന്നത്. ഇതിന്റെ ഭാഗമായി , ‘മേരി സിന്ദഗി’ വനിതാ മിഷൻ റോക്ക് ബാൻഡ് അംഗങ്ങൾ മച്ചൽ മേഖലയിലെ ഗ്രാമങ്ങൾ സന്ദർശിച്ചു, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുമായി സംവദിക്കാൻ, വിദ്യാഭ്യാസം, ആർത്തവ ശുചിത്വം, മൗലികാവകാശങ്ങൾ, സ്വയംപര്യാപ്തത, തൊഴിൽ തുടങ്ങിയവയെക്കുറിച്ച് അവബോധം നൽകുകയും ചെയ്തു.

സമൂഹത്തിന്റെ ഉന്നമനത്തിൽ സ്ത്രീകളുടെ പ്രാധാന്യത്തെക്കുറിച്ചും, സംഭാവനകളെക്കുറിച്ചും അവരെ ബോധവത്കരിക്കാനാണ് ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഗ്രാമങ്ങളിൽ സംഗീത കച്ചേരികൾ അവതരിപ്പിച്ചു. അതോടൊപ്പം അവർ സ്ത്രീ ശാക്തീകരണവും, സ്ത്രീകൾക്ക് സമൂഹത്തിലുളള പ്രാധാന്യത്തെക്കുറിച്ചും ഗ്രാമത്തിലെ സ്ത്രീകളുമായി സംസാരിച്ചു. ബോധവൽക്കരണത്തിന്റെ ഭാഗമായുളള മറ്റു പരിപാടികളും ഇതോടൊപ്പം പ്രദേശത്ത് നടത്തിവരികയാണ്.

Related Articles

Latest Articles