Saturday, October 17, 2026

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് ആദ്യ സ്വർണ്ണം; സുവർണ്ണ നേട്ടം ഷൂട്ടിങ്ങിൽ!

ഹാങ്ഷൗ ഏഷ്യൻ ഗെയിംസിൽ സുവർണ നേട്ടവുമായി ഭാരതം. ഷൂട്ടിംഗിൽ ആദ്യ സ്വർണ്ണം കരസ്ഥമാക്കി. രുദ്രാംഷ് പാട്ടീൽ, ഐശ്വരി തോമർ, ദിവ്യാൻഷ് പൻവാർ ടീം 10 മീറ്റർ എയർ റൈഫിൾ കിരീടം നേടി. പാട്ടീലും തോമറും വ്യക്തിഗത ഫൈനലിലേക്കും യോഗ്യത നേടിയിട്ടുണ്ട്.

10മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോകറെക്കോഡോടെയാണ് ടീമിന്റെ പ്രകടനം. 1893.7 പോയിന്റാണ് ഇന്ത്യന്‍ ടീം നേടിയത്. കൊറിയ രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പൻവാറും ആദ്യ 8-ൽ ഫിനിഷ് ചെയ്‌തു, പക്ഷേ ഒരു എൻ‌ഒ‌സിയിൽ രണ്ട് പേർക്ക് മാത്രമേ ഫൈനലിൽ ഷൂട്ട് ചെയ്യാൻ കഴിയൂ. അതേസമയം, റോവിംഗിൽ, ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മറ്റൊരു മെഡൽ നേടിയിട്ടുണ്ട്. നാല് പുരുഷന്മാര്‍ അടങ്ങിയ വിഭാഗത്തില്‍ വെങ്കലമാണ് നേടിയത്. ജസ്വീന്ദർ സിംഗ്, ഭീം സിംഗ്, പുനിത് കുമാർ, ആശിഷ് എന്നിവരാണ് മെഡൽ നേടിയത്.

Related Articles

Latest Articles