Monday, April 29, 2024
spot_img

രാജ്യത്ത് വിലക്കയറ്റം കുറഞ്ഞു; കൂടാനുള്ള സാധ്യത തള്ളിക്കളയാതെ ആർബിഐ ഗവർണർ

ദില്ലി : രാജ്യത്ത് വിലക്കയറ്റം കുറഞ്ഞു. 6.4 ശതമാനത്തിൽ നിന്നും 5.6 ശതമാനമായാണ് വിലക്കയറ്റം കുറഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 6.4 ശതമാനമായിരുന്ന കൺസ്യൂമർ പ്രൈസ് ഇൻഡക്സ് മാർച്ചിൽ 5.6 ശതമാനമായാണ് കുറഞ്ഞത്. പ്രതിദിന ഉപയോഗത്തിനുള്ള സാധനങ്ങളിലെയും സേവനങ്ങളിലെയും വിലയെ അടിസ്ഥാനമാക്കിയാണ് കൺസ്യൂമർ പ്രൈസ് ഇൻഡക്സ് കണക്കാക്കുന്നത്.

അതേസമയം രാജ്യത്തെ വിലക്കയറ്റം 4 ശതമാനത്തിൽ നിലനിർത്തുകയാണ് ആർബിഐ ലക്ഷ്യമിടുന്നത്. ആർബിഐ നിശ്ചയിച്ച പരമാവധി വിലക്കയറ്റമായ 6 ശതമാനത്തിലും അപ്പുറത്തായിരുന്നു ഫെബ്രുവരിയിലെ നിരക്ക്. ആർബിഐ റിപ്പോ റേറ്റ് 6.50 ശതമാനമായി നിശ്ചയിച്ചതിനു പിന്നാലെയാണ് വിലക്കയറ്റം കുറഞ്ഞു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്.

എണ്ണകൾ വിലക്കയറ്റം കുറഞ്ഞത് താൽക്കാലികമാണെന്നും വിലക്കയറ്റത്തിനു സാധ്യത തള്ളിക്കളയാനികില്ലെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് മുന്നറിയിപ്പു നൽകി.

Related Articles

Latest Articles