Friday, April 26, 2024
spot_img

സോഷ്യൽ മീഡിയയിലും വർണ വിവേചനമോ?; ഇൻസ്റ്റഗ്രാമിലെ ഫിൽറ്ററിനെതിരെ വ്യാപക പ്രതിഷേധം

സോഷ്യൽ മീഡിയയിലെ വർണ്ണ വിവേചനമാണ് ഇപ്പോൾ ചർച്ച വിഷയം. ഇക്കാലത്ത് ഇൻസ്റ്റാഗ്രാം ഫിൽറ്ററുകൾ പലതും ട്രെൻഡാകാറുണ്ട്. ഇപ്പോഴിത ഇൻസ്റ്റഗ്രാമിലെ ഒരു ഫിൽറ്ററിനെപ്പറ്റിയുള്ള വിവാദങ്ങളാണ് സോഷ്യൽ മീഡിയയെ വളരെയധികം ചൂടുപിടിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക്ഫേസ് ഫിൽറ്ററാണ് ഇതിന് വഴിയൊരുക്കിയിരിക്കുന്നത്. വലൈ ബേബിക്യാറ്റ്സ് എന്ന ട്വിറ്റർ ഉപഭോക്താവ് ഈ ഫിൽറ്ററിനെ കുറിച്ച് പങ്കുവച്ച കുറിപ്പ് സൈബർ ഇടങ്ങളിൽ പങ്കുവെച്ചതോടെയാണ് ഈ വിഷയം ശ്രദ്ധിക്കപ്പെട്ടത്. ഇതുപോലുള്ള ഫിൽറ്ററുകളുടെ പേരിൽ ഇൻസ്റ്റ​ഗ്രാം മുൻപും വിവാ​ദത്തിലായിട്ടുണ്ട്.
ഇന്ത്യക്കാർ കളറിസം പ്രോത്സാഹിപ്പിക്കുന്നതിന് ബ്ലാക്ക്‌ഫേസ് ഫിൽ‌റ്റർ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കുറിപ്പ്.

വലൈ ബേബിക്യാറ്റ്സ് കുറിപ്പിൽ വ്യക്തമാക്കിയത് ഇങ്ങനെയാണ് … ‘ഇൻസ്റ്റാഗ്രാം റീലിൽ പലരും ബ്ലാക്ക്ഫേസ് ഫിൽറ്റർ ഉപയോഗിക്കുന്നുണ്ടെന്നും ആദ്യം ഫിൽറ്റർ ഉപയോഗിച്ച് കറുത്ത നിറമുള്ള മുഖവും ശരീരവും പ്രദർശിപ്പിക്കുകയും പിന്നീട് ഫെയർ ആൻഡ് ലവ്‍ലി പരസ്യം പോലെ മുഖം വെളുത്ത നിറമായി മാറുന്നതുമാണ് പല വീഡിയോ റീലുകളും. ഇത് വർണ വിവേചനത്തെ മഹത്വവത്ക്കരിക്കുകയാണ് ചെയ്യുന്നത്’ .

മാത്രമല്ല ഈ ഫിൽറ്റർ ഉപയോ​ഗിക്കുന്ന മിക്ക വീഡിയോകളിലും ആളുകൾ ആദ്യം ഇരുണ്ട നിറവും സങ്കട മുഖഭാവവുമാണ് കാണിക്കുന്നത്. അവർ മുഖത്ത് സ്പർശിക്കുകയും കൈകളിലെ ഇരുണ്ട നിറം നോക്കുകയും ചെയ്യുന്നു. തുടർന്ന് അവരുടെ യഥാർഥ വെളുത്ത നിറത്തിലേക്ക് മാറുന്നു. അപ്പോൾ സന്തോഷത്തോടെയുള്ള മുഖഭാവമാണ് കാണുന്നതെന്നും ട്വിറ്ററിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ഈ ഫിൽറ്റർ നിരോധിക്കണമെന്ന ശക്തമായ ആവശ്യവും ഉയരുന്നുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles