Monday, May 6, 2024
spot_img

ഐഐടിയിൽ ചേരുന്നതിന് മുമ്പുതന്നെ ഇസ്ലാമിസ്റ്റ് ആശയങ്ങൾ പഠിക്കാൻ താൽപര്യം!വർഷങ്ങളായി ഡാർക്ക് വെബിന്റെ ഉപയോഗം; തൗസീഫ് അലി ഫറൂഖിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം

ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേരാൻ സോഷ്യൽ മീഡിയ വഴി ആഗ്രഹം പ്രകടിപ്പിച്ച ഐഐടി വിദ്യാർത്ഥി തൗസീഫ് അലി ഫറൂഖിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. ഐഐടിയിൽ ചേരുന്നതിന് മുമ്പുതന്നെ, “ഇസ്ലാമിസ്റ്റ്” ആശയങ്ങൾ പഠിക്കാനും
വർഷങ്ങളായി ഡാർക്ക് വെബിലൂടെ ഇസ്ലാമിസ്റ്റ് ആശയങ്ങളുമായി ഇടപഴകിരുന്നു എന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കൂടാതെ, ഇയാളുടെ ഹോസ്റ്റൽ മുറിയിൽ നിന്ന് ഇസ്ലാമിക ഗ്രന്ഥങ്ങളും കൂടെ ‘കറുത്ത കൊടി’യും പോലീസ് പിടിച്ചെടുത്തിരുന്നു . പ്രഥമദൃഷ്ട്യാ ഇത് ഐഎസ്ഐഎസ് പതാകയോട് സാമ്യമുള്ളതാണെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് കല്യാൺ കുമാർ പഥക് നേരത്തെ പറഞ്ഞിരുന്നു. എന്നിരുന്നാലും, കരിങ്കൊടി ഏത് സംഘടനയുടേതാണെന്ന് പ്രത്യേക ഏജൻസികൾ സ്ഥിരീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഫാറൂഖി ക്യാമ്പസിലും ഹോസ്റ്റലിലും ഒറ്റയ്ക്കായിരുന്നു നടന്നിരുന്നത്. അതുകൊണ്ട് തന്നെ സുഹൃത്തുക്കളില്ല. ക്ലാസിൽ ഇരിക്കുമെന്നല്ലാതെ സഹപാഠികളോടും ഇയാൾ സംസാരിച്ചിരുന്നില്ല. എന്നാൽ പഠിക്കാൻ മിടുക്കനായിരുന്നുവെന്നും പോലീസ് പറയുന്നു.

ആദ്യ ശ്രമത്തിൽ തന്നെ ഐഐടി പ്രവേശന പരീക്ഷ പാസായി. ചെറുപ്പം മുതലേ പഠിക്കാൻ മിടുക്കനായിരുന്നുവെന്നും അയൽക്കാർ വ്യക്തമാക്കുന്നു.നിലവിൽ ഫാറൂഖിയെ 10 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം ഇയാളെ കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. “ഞങ്ങളെ നേരിട്ട് അവനിലേക്ക് നയിക്കും വിധത്തിൽ സംഘടനയിൽ ചേരാനുള്ള അവൻ്റെ ആഗ്രഹം പ്രഖ്യാപിച്ചതിൻ്റെ ഉദ്ദേശ്യം എന്താണെന്ന് ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല.”ഉദ്യോഗസ്ഥൻ പറഞ്ഞു.

Related Articles

Latest Articles