Tuesday, October 13, 2026

മാളയിൽ മദ്യലഹരിയിൽ എക്സൈസ് ഓഫീസ്‌ ആക്രമിച്ച് യുവാക്കൾ ! ഇൻസ്പെക്ടർ ഉൾപ്പെടെ 3 പേർക്ക് പരിക്ക്; 2 പേര്‍ അറസ്റ്റില്‍

തൃശ്ശൂർ: മാളയിൽ എക്സൈസ് ഓഫീസിൽ മദ്യലഹരിയിലെത്തിയ യുവാക്കൾ നടത്തിയ ആക്രമണത്തിൽ ഇൻസ്പെക്ടർ അടക്കം മൂന്ന് പേർക്ക് പരിക്ക്. സംഭവത്തിൽ കുന്നത്തുനാട് സ്വദേശികളായ പ്രവീൺ അക്ഷയ് എന്നിവരെ മാള പോലീസ് കസ്റ്റഡിയിലെടുത്തു. മർദ്ദനമേറ്റ മൂന്ന് ഉദ്യോഗസ്ഥരും ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. എക്സൈസ് ഇൻസ്പെക്ടർ മാള പോലീസിൽ പരാതിയും മൊഴിയും നൽകിയിട്ടുണ്ട്.

മദ്യപിച്ചെത്തിയ പ്രതികൾ ഇന്നലെ വൈകുന്നേരം മൂന്നരയോടെ ഇൻസ്പെക്ടറുടെ മുറിയിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. ഈ സമയത്ത് ഓഫീസിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്നത് സിവിൽ എക്സൈസ് ഓഫീസർ എം.എസ്. സന്തോഷ്‌കുമാർ മാത്രമായിരുന്നു. അസഭ്യം പറഞ്ഞ് ബഹളമുണ്ടാക്കി വാതിലിലും ബോർഡിലും അടിച്ച ഇരുവരെയും തടയാൻ ശ്രമിച്ചപ്പോഴാണ് സന്തോഷ്‌ കുമാറിന് മർദ്ദനമേറ്റത്. തുടർന്ന് ഇരുവരെയും പുറത്താക്കി. ശേഷം റോഡിൽ നിന്ന് അസഭ്യം പറയുന്നതു തുടർന്ന ഇരുവരെയും പിടികൂടാൻ പിന്നീട് ഓഫീസിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴാണ് ഇവർ വീണ്ടും ആക്രമണം അഴിച്ചു വിട്ടത്.

Related Articles

Latest Articles