Monday, May 6, 2024
spot_img

കൊറോണ ഉണ്ടെന്നു സംശയം : പത്തനംതിട്ടയിൽ ഒരു മാസം പ്രായമുള്ള കുഞ്ഞ് ഐസൊലേഷൻ വാർഡിൽ

കൊറോണ ഉണ്ടോയെന്ന സംശയത്താൽ, പത്തനംതിട്ടയിൽ ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ടു.രോഗബാധിതരുമായി നേരിട്ടു ബന്ധമുണ്ടായിരുന്ന കുഞ്ഞാണ് ഇത്. റാന്നി സ്വദേശികളായ കുടുംബത്തിലെ കുഞ്ഞിന്റെ അമ്മയും ഐസൊലേറ്റഡ് വാർഡിൽ നിരീക്ഷണത്തിലാണ്.

അതിനിടെ, രണ്ടു പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വെളിപ്പെടുത്തി.ഇതോടെ, സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 14 ആയി.

Related Articles

Latest Articles