Monday, May 6, 2024
spot_img

നെഞ്ചുവിരിച്ച് ഗവർണർ ചങ്കുറപ്പ് തെളിയിച്ച് മിഠായി തെരുവിൽ ! കേരളം ഇതുവരെ കാണാത്ത കാഴ്ചകൾ

പിണറായിയുടെ മുന്നിൽ ഒരിക്കലും മുട്ടുമടക്കില്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഗവർണർ , വീണ്ടും സർക്കാരിനെ വെല്ലുവിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരിക്കുകയാണ് . എസ് എഫ് ഐ പ്രതിഷേധത്തെ ഭയക്കുന്നില്ലെന്നും ഗവർണർ അറിയിച്ചു. താൻ കോഴിക്കോട് നഗരത്തിലേക്ക് പോവുകയാണെന്നും തനിക്ക് പൊലീസ് സുരക്ഷ വേണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും ഗവർണർ അറിയിച്ചു. തന്നെ ആർക്കും ഭയപ്പെടുത്താൻ കഴിയില്ല. പേടിക്ക് വഴങ്ങുന്ന ആളല്ല താനെന്നും ഗവർണർ പറഞ്ഞു. പൊലീസിനെതിരെ പരാതിയില്ലെന്നും രാജ്യത്തെ മികച്ച പൊലീസാണ് കേരളാ പൊലീസെന്നും ഗവർണർ അറിയിച്ചു.

പൊലീസിനെ മുഖ്യമന്ത്രിക്ക് ഉപയോഗിക്കാം. എനിക്ക് പൊലീസിനെ വേണ്ട. പൊലീസ് മികച്ചതാണ്. എന്നാൽ അവരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. തനിക്ക് പൊലീസ് സുരക്ഷ വേണ്ടെന്ന് പൊലീസ് മേധാവിയെ കത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും ഗവർണർ അറിയിച്ചിട്ടു. സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനാണ് താനെന്നും ഗവർണർ അറിയിച്ചു. ബാനർ അടക്കം കെട്ടുന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണെന്നും ഗവർണർ വിശദീകരിച്ചു. പൊലീസിനെ വേണ്ട രീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കാത്തതിനാൽ സുരക്ഷ വേണ്ടെന്നാണ് ഗവർണർ നിലപാട്. ഒരടി പോലും പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഗവർണർ.

കണ്ണൂരിലെ ക്രിമിനൽ പ്രവർത്തികൾക്ക് നേതൃത്വം കൊടുത്ത വ്യക്തിത്വമാണ് തന്നെ ഭയപ്പെടുത്താൻ ശ്രമിക്കുന്നത്. കണ്ണൂരിലെ ഗുണ്ടായിസത്തിന് പിന്നിൽ മുഖ്യമന്ത്രിയാണെന്ന സൂചനകളും നൽകി. സുരക്ഷാ ആശങ്കയില്ല. കേരളത്തിലെ ജനങ്ങൾക്ക് തന്നോട് സ്‌നേഹമാണ്. കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ സുപ്രീംകോടതി വിധിയാണ് കേരള സർക്കാരിനെ പ്രകോപിപ്പിക്കുന്നത്. അതിന് ശേഷമാണ് ഈ പ്രശ്‌നമെല്ലാം. സർവ്വകലാശാലകളിലെ സ്വയം ഭരണം സംരക്ഷിക്കും. കണ്ണൂരിലെ ജനങ്ങൾ നല്ലവരാണ്. കണ്ണൂരിലെ സിപിഎം ഗുണ്ടായിസത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ഗവർണർ പറഞ്ഞു.

താൻ പിന്തുടരുന്നത് സ്വാമി വിവേകാനന്ദനെയാണ്. വെല്ലുവളികളെ ഏറ്റെടുക്കണമെന്നാണ് സ്വാമി വിവേകാന്ദൻ പറയുന്നത്. ഒളിച്ചോടുന്നത് ഭീരുത്വമാണ്. അത് തുടരുമെന്നും ഗവർണർ പറയുന്നു. ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നിരുന്നു. ഗവർണറുടേത് ജൽപനങ്ങളാണെന്നും ഇങ്ങനെ ഒരാളെ ആർക്കാണ് ഉൾക്കൊള്ളാൻ കഴിയുകയെന്നും കൊല്ലം കൊട്ടാരക്കരയിൽ നവ കേരള സദസിന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി ചോദിച്ചു. ഇതിന് ശേഷമാണ് ഗവർണർ കടന്നാക്രമണവുമായി രംഗത്തു വന്നത് എന്നാൺ മുഖ്യമന്ത്രി പറഞ്ഞത് , ഏതായാലും മുഖ്യമന്ത്രിയുടെ കാളി ഗവർണറെടുത്ത് നടക്കില്ലെന്ന് മുഖ്യന് ഇപ്പോൾ കുറച്ചൊക്കെ മനസിലായിട്ടുണ്ട്

Related Articles

Latest Articles