Sunday, May 5, 2024
spot_img

ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യൻ യുവാക്കളെ ലക്ഷ്യമിടുന്നു, സമൂഹമാദ്ധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു; ജാഗ്രത നിർദേശവുമായി എൻഐഎ

ദില്ലി: ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യൻ യുവാക്കളെ ലക്ഷ്യമിടുന്നതായി എൻ ഐ എ. സമൂഹമാദ്ധ്യമങ്ങളിലൂടെ പലർക്കും തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഇത്തരം സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം എന്ന് എൻ ഐ എ മുന്നറിയിപ്പ് നൽകി. എൻഐഎ വ്യക്തമാക്കുന്ന രീതിയിൽ ആയാണ് പലപ്പോഴും സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത് എന്നും എൻഐഎ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പൊതുജനങ്ങളിൽ നിന്ന് വിവരങ്ങൾ അഭ്യർത്ഥിച്ചു കൊണ്ടുള്ള യാതൊരുവിധ സന്ദേശങ്ങളും എൻഐഎ പങ്കുവെക്കുന്നില്ലെന്ന് വ്യക്തമാക്കി. ഒരു പ്രത്യേക സമൂഹത്തിനിടയിൽ എൻഐഎക്ക് എതിരായ വികാരം രൂപപ്പെടുത്തുന്നതിനാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ അയക്കുന്നത് എന്നും പറയുന്നു. ഇത്തരം സന്ദേശങ്ങളിൽ വിവരം അറിയിക്കുക എന്ന രീതിയിൽ നൽകിയിട്ടുള്ള കോൺടാക്ട് നമ്പറുകൾ എൻഐഎയുടേത് അല്ല എന്നും ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കുക എന്നും എൻഐഎ വ്യക്തമാക്കി.

ഇന്ത്യക്ക് അകത്തെ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങളിലേക്കാണ് ഇത്തരം വ്യാജ പ്രചരണങ്ങൾ വിരൽചൂണ്ടുന്നതെന്ന് എൻഐഎ അറിയിച്ചു. എൻഐഎ വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകൾ എല്ലാം തന്നെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് പുറത്തു വിടാറുള്ളതെന്നും മറ്റു സമൂഹമാദ്ധ്യമങ്ങളിലൂടെ വരുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് തിരിച്ചറിയണമെന്നും എൻഐഎ അറിയിച്ചു.

Related Articles

Latest Articles