Monday, December 29, 2025

ജയസൂര്യയുടെ വൺമാൻ ഷോ: സണ്ണി ഇന്ന് അർദ്ധരാത്രിയിൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും

ജയസൂര്യയുടെ നൂറാമത്തെ ചിത്രമായ ‘സണ്ണി’യ്ക്കുള്ള കാത്തിരിപ്പിലാണ് ആരാധകർ. രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സണ്ണി ‘ ഇന്ന് അർധരാത്രിയിൽ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ, ജയസൂര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദുബൈയില്‍ നിന്ന് ജന്മനാടായ കേരളത്തിലേക്ക് തിരിച്ചെത്തുന്ന സണ്ണിയുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു ഹോട്ടൽ മുറിയിൽ ക്വാറന്‍റീനിൽ കഴിയുന്ന അദ്ദേഹം കടന്നുപോകുന്ന മാനസിക സമ്മർദ്ദങ്ങളാണ് ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നത്. ശബ്ദ സാന്നിധ്യമായാണ് മറ്റു കഥാപാത്രങ്ങൾ ചിത്രത്തിലെത്തുന്നത്.

ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്‍റെ ബാനറിൽ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം മധു നീലകണ്ഠന്‍, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ശങ്കര്‍ ശര്‍മ്മ, സൗണ്ട് ഡിസൈന്‍-ഫൈനല്‍ മിക്സ് സിനോയ് ജോസഫ്, കോസ്റ്റ്യൂം ഡിസൈനർ- സരിത ജയസൂര്യ, ആമസോൺ പ്രൈമിലൂടെ സെപ്റ്റംബർ 23നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇന്ത്യയുള്‍പ്പെടെ 240 രാജ്യങ്ങളിലും പ്രദേശങ്ങളിലും ചിത്രം കാണാനാവും.

Related Articles

Latest Articles