Tuesday, October 13, 2026

ചരിത്ര തീരുമാനം: ജെ.എൻ.യുവിലെ ആദ്യ വനിതാ വൈസ് ചാൻസലറായ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് ചുമതലയേൽക്കും

ദില്ലി: ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലറായ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് (Santishree Pandit) ചുമതല എൽക്കും. നിലവിൽ മഹാരാഷ്ട്രയിലെ സാവിത്രിഭായ് ഫൂലെ സർവകലാശാലയുടെ വൈസ് ചാൻസലറാണ് പണ്ഡിറ്റ്. 59 കാരിയായ ശാന്തിശ്രീ ധൂലിപ്പുടി ജെഎൻയുവിലെ പൂർവ്വ വിദ്യാർത്ഥിനിയാണ്.

1992 മുതൽ സാവിത്രിഭായ് ഫുലെ പൂനെ സർവകലാശാലയിലെ പൊളിറ്റിക് പ്രൊഫസറായി ജോലി ചെയ്യുകയാണ്. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ലോംഗ്ബീച്ച്, യുഎസ്എയിൽ നിന്ന് സോഷ്യൽ വർക്കിൽ ഡിപ്ലോമയും, ഹിസ്റ്ററിയിലും സോഷ്യൽ സൈക്കോളജിയിലും ബിഎയും, മദ്രാസിലെ പ്രസിഡൻസി കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ എം.എയും നേടിയിട്ടുണ്ട്. 1986 ലും 1990 ലും ജെ.എൻ.യുവിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ എംഫിലും പിഎച്ച്ഡിയും ചെയ്തു. പുതിയ പ്രൊഫസർക്ക് മലയാളം അടക്കം 9 ഭാഷകളിൽ പ്രാവീണ്യമുണ്ട്. പുതിയ മ ലയാളികൾ ഉൾപ്പെടെ പഠിക്കുന്ന സർവകലാശാലയിലേക്കുള്ള പ്രൊഫസർ ശാന്തിശ്രീയുടെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് അക്കാദമിക ലോകം നോക്കി കാണുന്നത്.

അതേസമയം കഴിഞ്ഞ വർഷം അഞ്ച് വർഷത്തെ കാലാവധി അവസാനിച്ചതിന് ശേഷം ജെഎൻയുവിൽ ആക്ടിംഗ് വിസിയുടെ ചുമതല വഹിച്ചിരുന്ന എം ജഗദേഷ് കുമാറിനെ കഴിഞ്ഞ ആഴ്ചയാണ് യുജിസി ചെയർമാനായി നിയമിച്ചത്.

Related Articles

Latest Articles