Monday, May 6, 2024
spot_img

ജെ.പി നദ്ദയും അശോക് ചവാനും രാജ്യസഭയിലേക്ക്; സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട പട്ടിക പുറത്തുവിട്ട് ബിജെപി

ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ മൂന്നാം പട്ടിക പുറത്തുവിട്ട് ബിജെപി. ഗുജറാത്തിൽ നിന്ന് ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ മത്സരിക്കും. ഗോവിന്ദ്ഭായ് ധോലാകിയ, മായങ്ക്ഭായ് നായക്, ഡോ. ജശ്വന്ത്‌സിംഗ് സലാംസിംഗ് പാർമർ എന്നിവരാണ് ഗുജറാത്തിൽ നിന്ന് മത്സരരംഗത്തുള്ളത്. മഹാരാഷ്‌ട്രയിൽ നിന്ന് അശോക് ചവാൻ, മേധാ കുൽക്കർണി, ഡോ. അജിത് ഗോപ്ചഡെ എന്നിവരാണ് ബിജെപി ടിക്കറ്റിൽ രാജ്യസഭയിലെത്തുക.

മദ്ധ്യപ്രദേശിൽ കേന്ദ്രമന്ത്രി എൽ.മുരുകൻ, മായ നരോല്യ, ബൻസിലാൽ ഗുർജാർ, ഉമേഷ് നാഥ് മഹാരാജ് എന്നിവരും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയിൽ നിന്ന് മത്സരിക്കുമെന്നും ബിജെപി ഇന്ന് അറിയിച്ചിരുന്നു. രാജ്യസഭ സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക രണ്ട് ദിവസം മുൻപ് ബിജെപി നേതൃത്വം പുറത്തിറക്കിയിരുന്നു.

ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, പശ്ചിമബംഗാൾ, ഗുജറാത്ത്, കർണാടക, ഒഡീഷ, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. ഫെബ്രുവരി 27ന് രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെയാണ് തെരഞ്ഞെടുപ്പ്.

Related Articles

Latest Articles