Thursday, October 15, 2026

”നാണവും മാനവുമില്ലാത്തവര്‍ക്ക് എന്തുമാവാം”, ജല്‍ജീവന്‍ മിഷന്‍ കേന്ദ്ര പദ്ധതിയാണ്; മുഖ്യമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: 2022 ഓടെ എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കാനുള്ള നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയാണ് ജല്‍ജീവന്‍ മിഷനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പദ്ധതിയുടെ ആദ്യഗഡുവായി 800 കോടി രൂപ കേന്ദ്രം കേരളത്തിനായി അനുവദിച്ചിട്ടുണ്ട്. എന്നിട്ട് ഒരു നയാ പൈസാ പോലും ചെലവില്ലാതെ ഉദ്ഘാടനം നടത്തുന്നവരുടെ തൊലിക്കട്ടി അപാരം തന്നെയെന്നും അദ്ദേഹം തുറന്നടിച്ചു. ജലജീവന്‍ മിഷന്‍ പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം ഇന്ന് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. ഇതിന് മറുപടിയായായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍റെ പ്രതികരണം.

Related Articles

Latest Articles