Tuesday, May 7, 2024
spot_img

ഛോട്ടാരാജന്റെ ജന്മദിനാഘോഷം കൊഴുപ്പിക്കാൻ കബഡി മത്സരം;
പോസ്റ്റർ സ്ഥാപിച്ച ആറുപേർ പോലീസ് പിടിയിൽ

മുംബൈ : അധോലോക ഛോട്ടാരാജന്റെ ചിത്രമടങ്ങിയ പോസ്റ്ററുകള്‍ സ്ഥാപിച്ച സംഭവത്തിൽ മുംബൈയില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ മലാദിലാണ് സംഭവം. സംഭവം വൻ വിവാദമായതോടെ പോലീസ് പോസ്റ്ററുകള്‍ നീക്കംചെയ്യുകയും സംഘാടകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ഛോട്ടാ രാജന്റെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 14,15 തീയതികളിലാണ് കബഡി മത്സരം സംഘടിപ്പിക്കാന്‍ തീരുമാനിച്ച് സംഘാടകര്‍ കഴിഞ്ഞദിവസമാണ് പോസ്റ്ററുകളും സ്ഥാപിച്ചത്. സംഭവത്തില്‍ പോലീസ് നടപടിയെത്തുടർന്ന് കബഡി മത്സരം റദ്ദാക്കി.

ഛോട്ടാ രാജന്‍ സോഷ്യല്‍ ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ ഇവര്‍ നാട്ടുകാരില്‍നിന്ന് പണം ആവശ്യപ്പെട്ടതിന് അറസ്റ്റിലായ ആറുപേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

Related Articles

Latest Articles