കോട്ടയം: കടത്തുരുത്തിയില് കുപ്പിയില് മണ്ണെണ്ണ നിറച്ച് തീ കൊളുത്തി അജ്ഞാതര് വീടിനു നേരെയെറിഞ്ഞു. കഴിഞ്ഞദിവസം രാത്രിയാണ് വീടിന് നേരെ ആക്രമണം ഉണ്ടായത്. ആയാംകുടി കപ്പേള ജംക്ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന ആയാംകുടി വടക്കേ കണ്ണംതറ രാജപ്പന്റെ വീടിനു നേരെയാണ് ഇത്തരത്തില് ആക്രമണം നടന്നത് .
ആദ്യം എറിഞ്ഞ കുപ്പി മുറ്റത്തെ ഓട്ടോയുടെ മുകളിലാണു വീണത്. വീടിനു മുന്പില് കെട്ടിയിരുന്ന തോരണത്തില് തട്ടിയതിനാല് തീയണഞ്ഞ് വലിയ അപകടം ഒഴിവായി.
രണ്ടാമത്തേതു വീടിനു മുകളില് തട്ടി, മുറ്റത്തു വീണു തീ പിടിച്ചു. ശബ്ദം കേട്ടു രാജപ്പന് പുറത്തിറങ്ങിയപ്പോള് 3 പേര് ബൈക്കില് കയറിപ്പോകുന്നതു കണ്ടു. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തിഅന്വേഷണം ആരംഭിച്ചു.

