Thursday, May 2, 2024
spot_img

‘കരാട്ടെ മാസ്റ്ററുടെ പീഡനം രണ്ട് തവണ ചൈല്‍ഡ് ലൈനിനെ അറിയിച്ചു, നടപടി എടുത്തില്ല’! തുടരന്വേഷണം നടത്താത്തത് പെൺകുട്ടിയെ മാനസികമായി തളര്‍ത്തിയെന്ന് സ്കൂൾ അദ്ധ്യാപകര്‍

മലപ്പുറം: എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ സ്കൂളിലെ അദ്ധ്യാപകര്‍. സിദ്ദീഖലിയുടെ നിരന്തരമായുള്ള പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി പഠനം നിര്‍ത്തിയിരുന്നുവെന്ന് അദ്ധ്യാപകര്‍ പറഞ്ഞു.

പഠനത്തിലും പാഠ്യേതര വിഷയത്തിലും മുന്നില്‍ നിന്ന മിടുക്കിയായ കുട്ടിയായിരുന്നു പെണ്‍കുട്ടി. ഗൗരവമുള്ള വിഷയമാണ്, എല്ലാ പിന്തുണയും ഉണ്ടാകുമെന്നും കുട്ടിയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് കൗണ്‍സിലിങ് നല്‍കിയത്. പെണ്‍കുട്ടിക്ക് കൗൺസിലിങ് നൽകിയെങ്കിലും മാനസിക ബുദ്ധിമുട്ടുകളെ തുടർന്ന് പെൺകുട്ടി പഠനം നിർത്തുകയായിരുന്നു.

സ്കൂളിൽ തുടരാൻ ഉപദേശിച്ചെങ്കിലും ടിസി വാങ്ങിപ്പോയി. കരാട്ടെ അദ്ധ്യാപകനായ സിദ്ദീഖലി പീഡിപ്പിച്ച കാര്യം കുട്ടി പറഞ്ഞിരുന്നു. പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയായിരുന്നു കടന്നുപോയത്. വിവരം ചൈല്‍ഡ് ലൈനിനെ രണ്ട് വട്ടം അറിയിച്ചിരുന്നുവെന്നു. വിവരങ്ങള്‍ പോലീസ് അന്വേഷിക്കാൻ തുടങ്ങിയതോടെ കുട്ടി മാനസികമായി വീണ്ടും പ്രതിസന്ധിയിലായി. കേസില്‍ വീണ്ടും അന്വേഷണം നടത്തിയെങ്കിലും കരാട്ടെ മാസ്റ്റര്‍ക്കെതിരെ നടപടി വൈകുന്നതില്‍ പെണ്‍കുട്ടിയെ വിഷമിപ്പിച്ചിരുന്നു. കേസില്‍ തുടര്‍ നടപടികളുണ്ടാകാതിരുന്നത് കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും കൊലപാതകമാണെന്ന് തന്നെയാണ് സംശയമെന്നും കുട്ടിക്ക് നീതി ലഭിക്കണമെന്നും അദ്ധ്യാപകര്‍ പറഞ്ഞു.

Related Articles

Latest Articles