Friday, March 29, 2024
spot_img

കാർത്തികേയ 3 വരുന്നു ; സിനിമ ത്രീ ഡി -യിൽ നിർമ്മിക്കാൻ പദ്ധതിയിടുന്നതായി നടൻ നിഖിൽ സിദ്ധാർത്ഥ

ചന്ദു മൊണ്ടേത്തി സംവിധാനം ചെയ്ത കാർത്തികേയ 2 ഈ വർഷത്തെ ഏറ്റവും വിജയകരമായ ചിത്രങ്ങളിൽ ഒന്നാണ്. നിഖിൽ സിദ്ധാർത്ഥ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം, ഭഗവാൻ കൃഷ്ണന്റെ നഷ്ടപ്പെട്ട കണങ്കാൽ കണ്ടെത്താനുള്ള ഡോക്ടർ കാർത്തികേയയുടെ അന്വേഷണത്തിന്റെ കഥയാണ് പറയുന്നത് . ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ചിത്രം എല്ലാവരെയും അമ്പരപ്പിച്ചു. ഇപ്പോഴിതാ കാർത്തികേയയുടെ മൂന്നാം ഭാഗം ഒരുക്കുമെന്ന് ഉറപ്പായി. കാർത്തികേയ 3യിൽ പ്രവർത്തിക്കാനുള്ള പദ്ധതിയെക്കുറിച്ച് നിഖിൽ തന്നെയാണ് ഒരഭിമുഖത്തിൽ പറഞ്ഞത്.

“അതെ, എല്ലാവരുടെയും അനുഗ്രഹത്തോടെ, കാർത്തികേയ 3 നിർമ്മിക്കാൻ ഞങ്ങൾ പദ്ധതിയിടുകയാണ്. കൂടാതെ, ഈ സമയം കൂടുതൽ ആവേശകരമാണ്, കാരണം സിനിമ 3ഡി -യിൽ നിർമ്മിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു.”അദ്ദേഹം പറഞ്ഞു

Related Articles

Latest Articles