Friday, May 10, 2024
spot_img

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; പി ആർ അരവിന്ദാക്ഷനെയും ജിൽസിനെയും ഇ.ഡി കസ്റ്റഡിയിൽ വിട്ടു; സർക്കാർ സംവിധാനങ്ങളും കേസിൽ സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയിൽ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ പി ആർ അരവിന്ദാക്ഷനെയും സികെ ജിൽസിനെയും രണ്ടാം തവണ കസ്റ്റഡിയിൽ വിട്ടു. ഇരുവരുടെയും കസ്റ്റഡി ആവശ്യപ്പെട്ട് ഇഡി കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കേസിൽ പി ആർ അരവിന്ദാക്ഷനിൽ നിന്നും സികെ ജിൽസിനിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. പി ആർ അരവിന്ദാക്ഷനും സതീഷ് കുമാറും നടത്തിയ ഫോൺ സംഭാഷണങ്ങൾ ഇഡിയുടെ പക്കലുണ്ട്. ഇതോടൊപ്പം അരവിന്ദാക്ഷനെതിരെ മൊഴികളും ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് ഇഡി ലക്ഷ്യം വയ്ക്കുന്നത്.

ജിൽസ് കരുവന്നൂർ നാലരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇതിലും വ്യക്തത വേണമെന്ന് ഇഡി കോടതിയെ അറിയിച്ചു. പ്രതികൾ മാത്രമല്ല സർക്കാർ സംവിധാനങ്ങളും കേസിൽ സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. ക്രൈം ബ്രാഞ്ച് കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ രേഖകളൊന്നും ഇഡിക്ക് കൈമാറുന്നില്ലെന്നും കൈമാറിയ രേഖകളൊന്നും തന്നെ പ്രാപ്തമായവയല്ലെന്നും കോടതിയെ ഇഡി അറിയിച്ചു.

Related Articles

Latest Articles