Saturday, May 4, 2024
spot_img

ചരിത്രമെഴുതി കേരള ബ്ലാസ്‌റ്റേഴ്‌സ്‌! ഇനിമുതൽ സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ഇന്ത്യൻ ഫുട്‌ബോൾ ക്ലബ്ബ് എന്ന ബഹുമതി ബ്ലാസ്റ്റേഴ്സിന് സ്വന്തം

കൊച്ചി: സമൂഹ മാദ്ധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണത്തില്‍ റെക്കോഡ് സ്വന്തമാക്കി കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ്. സമൂഹ മാദ്ധ്യമങ്ങളിൽ ലോകത്തിലേറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് എന്ന റെക്കോഡാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം പേരിലാക്കിയത്.

സി.ഐ.ഇ.എസ് ഫുട്‌ബോള്‍ ഒബ്‌സെര്‍വേറ്ററി വീക്കിലി പോസ്റ്റിന്റെ റിപ്പോർട്ടുകൾ പ്രകാരമാണ് ബ്ലാസ്റ്റേഴ്‌സ് ഒന്നാമതെത്തിയത്. ലോകത്തില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള 100 ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായും ബ്ലാസ്‌റ്റേഴ്‌സ് മാറിയിട്ടുണ്ട്. ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ലോകത്തില്‍ 70-ാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ആദ്യ 100 സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമും ബ്ലാസ്റ്റേഴ്‌സാണ്. 6.7 മില്യണ്‍ ഫോളോവേഴ്‌സാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. ട്വിറ്ററില്‍ 2 മില്യണും, ഇന്‍സ്റ്റഗ്രാമില്‍ 3.4 മില്യണും, ഫേസ്ബുക്കില്‍ 1.3 മില്യണും ആളുകള്‍ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുടരുന്നു. സി.ഐ.ഇ.എസ് ഫുട്‌ബോള്‍ ഒബ്‌സെര്‍വേറ്ററി വീക്കിലി പോസ്റ്റിന്റെ റിപ്പോർട്ടുകൾ പ്രകാരം സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡാണ് ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ക്ലബുകളുടെ പട്ടികയിൽ ഒന്നാമത്. മറ്റൊരു സ്പാനിഷ് ക്ലബ് ബാർസിലോണ രണ്ടാം സ്ഥാനത്തും പ്രീമിയർ ലീഗ് ക്ലബും ഇക്കൊല്ലത്തെ ചാമ്പ്യൻസ് ലീഗ് ജേതാക്കളുമായ മാഞ്ചെസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്തുമാണ്,

Related Articles

Latest Articles