Thursday, May 2, 2024
spot_img

ഞങ്ങള്‍ പോയ സ്ഥലങ്ങളിലെല്ലാം അവരുണ്ടായിരുന്നു; മഞ്ഞപ്പടയെ പുകഴ്ത്തി പരിശീലകൻ സ്റ്റിമാച്ച്‌

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോള്‍ ആരാധകക്കൂട്ടങ്ങളിലൊന്നാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പട. ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ക്ക് പുറമെ ഇന്ത്യന്‍ ദേശീയ ടീമിന്റെ മത്സരങ്ങളിലും ​ഗാലറിയില്‍ മഞ്ഞപ്പടയുടെ പ്രതിനിധികളുണ്ടാകാറുണ്ട്. പലപ്പോഴും ദേശീയ ടീമിനെ വിദേശരാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ സ്വീകരിക്കാനും മഞ്ഞപ്പെടയെത്താറുണ്ട്.

സ്റ്റേഡിയത്തില്‍ ദേശീയ ടീമിന് പിന്തുണയുമായി വരുന്ന മഞ്ഞപ്പടയെ, പരിശീലകന്‍ ഇ​ഗോര്‍ സ്റ്റാമാച്ചും ശ്രദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഖേല്‍നൗവിന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കവെ മഞ്ഞപ്പടയെ പുകഴ്ത്തിയിരിക്കുകയാണ് സ്റ്റിമാച്ച്‌. ഐഎസ്‌എല്‍-ഐ-ലീ​ഗ് ക്ലബുകളുമായുള്ള
ദേശീയ ടീമിന്റെ സൗഹൃദമത്സരങ്ങളെക്കുറിച്ച്‌ സംസാരിച്ചപ്പോഴാണ് സ്റ്റിമാച്ച്‌ ഇക്കാര്യം കൂട്ടിച്ചേര്‍ത്തത്.

ഐഎസ്‌എല്‍-ഐ-ലീ​ഗ് ക്ലബുകളുമായി മാത്രം സൗഹൃദമത്സരം കളിക്കാന്‍ കഴിയുന്ന ഒരു സാഹചര്യത്തിലാണ് നമ്മളിപ്പോള്‍, അതിലൊന്ന് കേരളാ ബ്ലാസ്റ്റേഴ്സാകും, അത് ഒരിക്കലും മോശം തയ്യാറെടുപ്പല്ല, ഫുട്ബോള്‍ വളര്‍ച്ചയ്ക്കും കേരളത്തിലെ ആരാധകര്‍ക്കും അത് നല്ല അവസരമാണ് സൃഷ്ടിക്കുന്നത്, ദേശീയ ടീമിനെ പിന്തുണയ്ക്കാനായി പല കാര്യങ്ങളും ചെയ്തവരാണ് കേരളത്തിലെ ആരാധകര്‍, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ദേശീയ ടീം പോകുന്നയിടത്തൊക്കെ മഞ്ഞയും നീലയും ജേഴ്സിയണിഞ്ഞ് പരിധിയില്ലാത്ത സ്നേഹവും പിന്തുണയുമായി മഞ്ഞപ്പടയെത്താറുണ്ട്, അതുകൊണ്ട് തന്നെ അന്തരാഷ്ട്ര മത്സരങ്ങള്‍ ഇല്ലങ്കില്‍ കൂടിയും കേരളത്തില്‍ പോയി സൗഹൃദമത്സരം കളിക്കാന്‍ കഴിഞ്ഞാല്‍ അത് ടീമിന് ​ഗുണം ചെയ്യും, സ്റ്റിമാച്ച്‌ പറഞ്ഞു.

Related Articles

Latest Articles