Thursday, May 2, 2024
spot_img

എന്നെ തോൽപ്പിച്ചത് ഇയാളാണ്.. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വി. എസ് ശിവകുമാർ

എന്നെ തോൽപ്പിച്ചത് ഇയാളാണ്.. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വി. എസ് ശിവകുമാർ | UDF

നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് തലസ്ഥാനത്ത് യുഡിഎഫിന് നേരിടേണ്ടി വന്നത്. ആകെയുണ്ടായിരുന്ന മൂന്നിൽ രണ്ട് സീറ്റും മുന്നണിക്ക് നഷ്ടമായി. കോൺഗ്രസിന്റെ കുത്തക സീറ്റിൽ പോലും കനത്ത തോൽവിയായിരുന്നു പാർട്ടി നേരിട്ടത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് ചുവപ്പ് തരംഗം ആഞ്ഞടിപ്പോൾ യുഡിഎഫിന് നാല് സീറ്റിൽ വിജയിക്കാൻ സാധിച്ചിരുന്നു. എൽഡിഎഫിന് 9 സീറ്റുകളും. അരുവിക്കര, കോവളം, തിരുവനന്തപുരം, വട്ടിയൂർക്കാവ് എന്നിവയായിരുന്നു യുഡിഎഫ് ജയിച്ച മണ്ഡലങ്ങൾ. എന്നാൽ ഇത്തവണ തലസ്ഥാനത്ത് അട്ടിമറി ഉണ്ടാക്കാമെന്ന് പ്രതീക്ഷിച്ച് പോരാട്ടത്തിനിറങ്ങിയ യുഡിഎഫിന് നിലംതൊടാൻ പോലും സാധിച്ചില്ല.

ഉറച്ച സീറ്റുകളിൽ പോലും യുഡിഎഫ് പരാജയം രുചിച്ചു. അരുവിക്കരയിലായിരുന്നു കോൺഗ്രസ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ഇവിടെ സിറ്റിംഗ് എംഎൽഎയായ കെഎസ് ശബരീനാഥൻ 5046 വോട്ടുകൾക്കായിരുന്നു പരാജയപ്പെട്ടത്. തിരുവനന്തപുരം സെൻട്രലിൽ 7089 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി രാജുവിനോട് കോൺഗ്രസിന്റെ വിഎസ് ശിവകുമാർ അടിയറവ് പറഞ്ഞു. എന്നാൽ തങ്ങളുടെ കോട്ടകളിൽ ഉൾപ്പെടെ തിരിച്ചടി നേരിട്ടതിൽ ഇപ്പോൾ കൂട്ടപരാതി ഉയർത്തുകയാണ് പരാജയപ്പെട്ട സ്ഥാനാർത്ഥികൾ.

തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ പരാജയത്തിന് കാരണക്കാരൻ കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷാണെന്നാണെന്നാണ് കമ്മീഷനോട് വിഎസ് ശിവകുമാർ പരാതിപ്പെട്ടത്. മുൻ എംഎൽഎമാരും മുതിർന്ന കോൺ ഗ്രസ് നേതാക്കളുമായ വർക്കല കഹാർ, പാലോട് രവി, എൻ ശക്ത‌ൻ, എ ടി ജോർജ് എന്നിവർക്കെതിരെയാണ് മറ്റ് നേതാക്കൾ പരാതി ഉയർത്തിയത്. അതേസമയം വരും ദിവസങ്ങളിൽ ആരോപണങ്ങൾ സംബന്ധിച്ച് കൂടുതൽ പൊട്ടിത്തെറികൾ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCoron

Related Articles

Latest Articles