Friday, March 29, 2024
spot_img

കാര്യങ്ങൾ കൈവിട്ടു പോകുന്നു :കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ കേരളം നമ്പർ 1: കേന്ദ്ര സംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: കോവിഡ് നിരക്കുകൾ ഉയർന്നുനിൽക്കുന്ന കേരളത്തിലേക്കും മഹാരാഷ്ട്രയിലേക്കും ഉന്നതതല സംഘത്തെ അയച്ച് കേന്ദ്രസർക്കാർ. കോവിഡ് നിയന്ത്രണ നടപടികൾക്ക് പിന്തുണ നൽകുന്നതിനായാണ് സംഘത്തെ നിയോഗിച്ചത്. രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ് റിപ്പോർട്ട് ചെയ്യുന്നത്. മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് നിരക്കുകൾ ഗണ്യമായി കുറഞ്ഞിട്ടും കേരളത്തിലും മഹാരാഷ്ട്രയിലും നിരക്ക് ഉയർന്നു നിൽക്കുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ അടിയന്തരമായ ഇടപെടൽ.

നിയന്ത്രണങ്ങൾ ഇല്ലാതായതോടെ എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം കുതിച്ചുയരുകയാണ്. ഒരാഴ്ച കൊണ്ട് പതിനായിരത്തോളം രോഗികൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ഇതല്ലാതെ വീടുകളിൽ ചികിത്സയിൽ കഴിയുന്നവരും ഉണ്ട്. ഇവരുടെ എണ്ണം കൃത്യമായി ശേഖരിക്കാനും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ അടിയന്തര നടപടികൾക്ക് സർക്കാർ നിർദ്ദേശം നൽകി കഴിഞ്ഞു.

എറണാകുളം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആർ ടി പി സി ആർ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനമായി. ആകെ പരിശോധനയിൽ 75 ശതമാനവും ആർ ടി പി സി ആർ ആക്കാനാണ് തീരുമാനം. ആന്റിജൻ പരിശോധനയുടെ ഫലപ്രാപ്തി 50 മുതൽ 70 ശതമാനം വരെ ആണെന്നതിനാൽ കോവിഡ് സ്ഥിരീകരണത്തിന് ആർ ടി പി സി ആർ തന്നെ ഉപയോഗപ്പെടുത്തും.

കോവിഡ് പ്രതിരോധത്തില്‍ തുടക്കത്തിൽ പ്രശംസകളേറ്റു വാങ്ങിയ കേരള മാതൃക, കോവിഡ് വ്യാപനം രൂക്ഷമായതോടെ ആരോപണങ്ങളുടെ മുൾമുനിലയിലാണ്.

Related Articles

Latest Articles