Sunday, May 19, 2024
spot_img

തൊഴിലുറപ്പ് കൂലി കേരളത്തിൽ 20 രൂപ വർധിപ്പിച്ചു: ഇനി മുതൽ ദിവസക്കൂലി 311 രൂപ

ദില്ലി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി. കേരളത്തിലെ തൊഴിലാളികള്‍ക്ക് 20 രൂപ കൂലി വര്‍ധിപ്പിച്ചു. ഇതോടെ ദിവസക്കൂലി 311 രൂപയാകും. ഇപ്പോൾ 291 രൂപയാണ് സംസ്ഥാനത്തെ തൊഴിലുറപ്പ് വേതനം.

പത്ത് സംസ്ഥാനങ്ങളില്‍ അഞ്ച് ശതമാനത്തിന് മുകളിൽ വർധിപ്പിച്ചു. മിസോറാം, ത്രിപുര, മണിപ്പൂര്‍ സംസ്ഥാനങ്ങളിൽ വേതനവർദ്ധനവില്ല. പുതുക്കിയ വേതനം ഉടൻ കൊടുത്തുതുടങ്ങും. നിലവിലെ വേതന നിരക്കിൽ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്നത് ഹരിയാനയിലും, ഏറ്റവും കുറവ് മധ്യപ്രദേശിലും, ഛത്തീസ്‌ഗഢിലുമാണ്. ഹരിയാനയിൽ തൊഴിലാളികൾക്ക് 331 രൂപയും, മധ്യപ്രദേശിലും ഛത്തീസ്ഗഢിലും 204 രൂപയുമാണ്.

Related Articles

Latest Articles