Wednesday, May 8, 2024
spot_img

രാഷ്ട്രപതിക്കെതിരെയും കേരളം സുപ്രീംകോടതിയിലേക്ക് ! സംസ്ഥാനത്തിന്റെ അസാധാരണനീക്കം നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനാൽ; ഗവർണറും എതിർകക്ഷി!

തിരുവനന്തപുരം: ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്കയച്ച വിവാദ ബില്ലുകളിൽ തീരുമാനം വാക്കുന്നതിനാൽ അസാധാരണ നീക്കവുമായി കേരളം. രാഷ്ട്രപതിക്കെതിരെ സുപ്രീംകോടതിയിൽ റിട്ട് ഹർജി നൽകി സംസ്ഥാന സർക്കാർ. രാഷ്ട്രപതിയുടെ സെക്രട്ടറിയേയും സംസ്ഥാന ഗവർണറേയും എതിർകക്ഷികളാക്കിയാണ് ഹർജി. ബില്ലുകൾ പിടിച്ചുവയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന വിചിത്ര ആരോപണമാണ് സംസ്ഥാനം ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. നേരത്തെ കടമെടുക്കൽ പരിധി ഉയർത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെതിരെയും സംസ്ഥാനം സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി വാദത്തിനു ശേഷം സുപ്രീംകോടതി വിധിപറയാൻ മാറ്റിയിരിക്കുകയാണ്.

ഗവർണർ രാഷ്ട്രപതിക്കയച്ച രണ്ടു ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് ഹർജി. കേന്ദ്ര സർക്കാർ അയക്കുന്ന ബില്ലുകളും സംസ്ഥാന നിയമസഭകൾ പാസാക്കി ഗവർണർമാർ അയക്കുന്ന ബില്ലുകളും രാഷ്ട്രപതി പരിഗണിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. ഗവർണർമാർ അയക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. നേരത്തെ ലോകായുക്ത ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പുവയ്ക്കുന്നില്ലെന്ന് ആരോപിച്ച് നേരത്തെ ഗവർണർക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ചരിത്രത്തിൽ രാഷ്ട്രപതിക്കെതിരെ സുപ്രീംകോടതി വിധിപറഞ്ഞ അവസരങ്ങൾ അത്യപൂർവ്വമാണ്. അടുത്തയാഴ്ച്ച ഹർജി സുപ്രീംകോടതിയിൽ വാദത്തിനെത്തിയേക്കാം.

Related Articles

Latest Articles