Sunday, April 28, 2024
spot_img

കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ മദ്യവില്‍പ്പനശാല; സർക്കാരിന്റെ വ്യാമോഹം മാത്രമെന്ന് മദ്യവിരുദ്ധ സമിതി

കോട്ടയം: കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള നീക്കത്തിനെതിരേ കെസിബിസി മദ്യവിരുദ്ധസമിതി. മദ്യക്കടകള്‍ തുടങ്ങാമെന്നത് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡന്റ് പ്രസാദ് കുരുവിള പറഞ്ഞു. എന്തുവിലകൊടുത്തും ഈ നീക്കത്തെ ചെറുത്തുതോല്പിക്കും അദ്ദേഹം വ്യക്തമാക്കി.

മദ്യ വ്യാപനം കുറയ്ക്കണം എന്ന് നിലപാടിനപ്പുറം മദ്യത്തിന് വലിയതോതിലുള്ള വ്യാപനം സാധ്യമാകുന്നതാണ് പുതിയ തീരുമാനമെന്നാണ് പ്രധാനപ്പെട്ട ആരോപണം. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാനുള്ള നീക്കം ഒരു ഭാഗത്ത് നടക്കുമ്പോള്‍ മദ്യവിതരണം സുഗമമാക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് ശരിയല്ലെന്നും ഈ നീക്കത്തെ ചെറുത്തു തോല്‍പ്പിക്കുമെന്നും കെസിബിസി പ്രസ്താവനയിലൂടെ അറിയിച്ചു.

അതേസമയം സ്വന്തം കെട്ടിടങ്ങളിൽ ബിവറേജസ് കോർപറേഷന്റെ മദ്യവിൽപന ശാലകൾ തുറക്കാനുള്ള നിർദേശം കെഎസ്ആർടിസിയാണ് മുന്നോട്ടുവെച്ചത്. ഇതിനെ തുടർന്ന് വിവിധയിടങ്ങളിൽ സ്ഥലപരിശോധന ആരംഭിച്ചു. കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെ നിർദേശം ബിവറേജസ് കോർപറേഷൻ അതാത് ജില്ലകളിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles