Thursday, May 9, 2024
spot_img

കുട്ടി ഓടയിൽ വീണ സംഭവം; അഞ്ചുവയസുകാരനെ അർദ്ധനഗ്നനാക്കിയുള്ള യൂത്ത് കോൺഗ്രസിന്റെ സമരാഭാസം; സ്വമേധയാ കേസെടുത്ത് പോലീസ്

കൊച്ചി: അർദ്ധനഗ്നനാക്കി അഞ്ചുവയസുകാരനെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് ഉപയോഗിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പോലീസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്

ഇന്നലെയാണ് എറണാകുളം പനമ്പിള്ളിനഗറിൽ തുറന്നിട്ട ഓടയിൽ കുട്ടി വീണ സംഭവം ആയുധമാക്കി സമരാഭാസവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത് എത്തിയത്. ഷർട്ട് പോലും ധരിപ്പിക്കാതെ അർദ്ധനഗ്നനാക്കിയാണ് കുഞ്ഞിനെ സമരത്തിന് എത്തിച്ചത്. കുട്ടിയെ നിലത്ത് കിടത്തി ദേഹത്ത് ചുള്ളിക്കമ്പ് ഇട്ടായിരുന്നു പ്രതിഷേധം.

കുഞ്ഞിനെ ഇങ്ങനെ സമരത്തിന് ഉപയോഗിച്ചത് ചൂണ്ടിക്കാട്ടിയപ്പോൾ കേസ് വന്നാൽ അപ്പോൾ നോക്കാമെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ മറുപടി. സമരത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.

ഇന്നലെയാണ് കൊച്ചിയിൽ കുഞ്ഞ് ഓടയിൽ വീണ് പരിക്കേറ്റത്. അമ്മയുടെയും പ്രദേശവാസികളുടെയും സമയോചിതമായ ഇടപെടൽ മൂലമാണ് ജീവൻ രക്ഷിക്കാനായാത്.

Related Articles

Latest Articles