സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എന്‍ അനിരുദ്ധനെ മാറ്റി. സിപിഐ സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനപ്രകാരമാണ് അനിരുദ്ധനെ മാറ്റിയത്. അനിരുദ്ധന് പകരം ജില്ലയില്‍ നിന്നുള്ള എംഎല്‍എ മുല്ലപ്പള്ളി രത്നാകരന് ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല നല്‍കിയിട്ടുണ്ട്.  

നേരത്തെ സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടിട്ടും അനിരുദ്ധനെ മാറ്റാതിരുന്ന സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ നടപടി വിഭാഗീയതയുടെ ഭാഗമാണെന്ന്  സംഘടനയ്ക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.  തുടര്‍ന്ന് അനിരുദ്ധനെ മാറ്റി മറ്റൊരാളെ ജില്ലാ സെക്രട്ടറിയാക്കാന്‍ സിപിഐ സംസ്ഥാന കൗണ്‍സിലും നിര്‍ദേശിച്ചു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയത്.