Thursday, May 9, 2024
spot_img

” കേരളം കണ്ട ഏറ്റവും കൊള്ളാത്ത മുഖ്യമന്ത്രിയാണു പിണറായി വിജയനെന്നു പറഞ്ഞാൽ സിപിഎമ്മിന്റെ താഴെത്തട്ടിലുള്ള പ്രവർത്തകർ പോലും അംഗീകരിക്കും” മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെ പരിഹാസവുമായി കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാർ രണ്ടര വർഷത്തിന്റെ ആദ്യ പാദം പൂർത്തിയാക്കുന്നതിന് പിന്നാലെ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കേ പ്രതികരണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ രംഗത്ത് വന്നു. ആദ്യം മാറേണ്ടതു മുഖ്യമന്ത്രിയാണെന്നും മന്ത്രിമാർ മാത്രം മാറിയിട്ടു കാര്യമില്ലെന്നും സുധാകരൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചു.

‘‘മുഖ്യമന്ത്രിയാണു ഭരണത്തെ നിയന്ത്രിക്കുന്നത്. കേരളം കണ്ട ഏറ്റവും കൊള്ളാത്ത മുഖ്യമന്ത്രിയാണു പിണറായി വിജയനെന്നു പറഞ്ഞാൽ സിപിഎമ്മിന്റെ താഴെത്തട്ടിലുള്ള പ്രവർത്തകർ പോലും അംഗീകരിക്കും. തുരുമ്പിച്ച മന്ത്രിസഭയെന്നു വിളിച്ചതു തോമസ് ഐസക്കാണ്. എം.എ.ബേബിയും തോമസ് ഐസക്കും വിമർശിച്ച മന്ത്രിസഭയെക്കുറിച്ചു ജനമൊന്നു വിലയിരുത്തിയാൽ മതി. മുഖ്യമന്ത്രി അടക്കമുള്ളവർ മാറുന്നതാണു ഇടതുപക്ഷത്തിനും നാടിനും നല്ലത്. കൊള്ളാവുന്ന മന്ത്രിമാർ വന്നാൽ നല്ലതാണ്. നല്ല മന്ത്രിമാർ അപൂർവമാണ്. സർക്കാരിന്റെ വിജയവും പരാജയവും മന്ത്രിമാരെ ആശ്രയിച്ചാണുനിൽക്കുന്നത്. ഈ സർക്കാർ നൂറുശതമാനവും പരാജയമാണ്. ആ പരാജയത്തിന്റെ ഉത്തരവാദിത്തം മന്ത്രിമാരുടേതാണെന്നാണല്ലോ കണക്കുകൂട്ടുന്നത്’’– സുധാകരൻ പറഞ്ഞു.

Related Articles

Latest Articles